Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ഒടുവില്‍ മനോജ് ഏബ്രഹാം കണ്ണൂര്‍ എസ്.പി. ആയി വന്നതോടെയാണ് അവിടെ ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു പോലീസ് തലപ്പത്തെ ഈ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരുന്നു പോലീസ്. ആ സാഹചര്യം മനോജ് ഏബ്രഹാം നന്നായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി...' വൈറലായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

20 DECEMBER 2021 10:05 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയകൊലപാതകങ്ങൾ ഈയടുത്ത കാലത്തായി വർധിച്ചുവരികയാണ്. ഇപ്പോൾ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇനി എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന ഭീതിയിലാണ് ജനങ്ങൾ ഇപ്പോഴുള്ളത്.

എന്നാൽ മാധ്യമങ്ങളെല്ലാം തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത് സര്‍ക്കാറിനെയും പൊലീസിനെയുമാണ്. പ്രത്യേകിച്ച്‌ രണ്ടാമത്തെ കൊലപാതകം തടയാനെങ്കിലും പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ സാധിക്കുമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്. അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ ഒരു പ്രമുഖ മാധ്യമത്തിന്റെ മുന്‍ ബ്യൂറോ ചീഫ് ആയ എസ്.ഡി വേണുകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ രൂപത്തിലാണിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യം ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ എടുത്തുപറഞ്ഞിട്ടുണ്ട്. 21 വര്‍ഷം മുന്‍പ് കണ്ണുര്‍ എസ്.പി ആയിരിക്കെ മനോജ് എബ്രഹാം സ്വീകരിച്ച നടപടികളാണ് ആക്രമണം അടിച്ചമര്‍ത്താന്‍ ഉദാഹരണമായി ഈ മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വേണുകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ പൂര്‍ണ്ണ രൂപം ചുവടെ: -

തൊണ്ണൂറുകളുടെ അവസാനം കണ്ണൂരിലായിരുന്നു എന്റെ പത്രപ്രവര്‍ത്തന ജീവിതം. അക്കാലത്ത് കണ്ണൂരിന്റെ കുപ്രസിദ്ധി കൊലപാതകങ്ങളുടെ പേരിലായിരുന്നു. ഒരു അനുഷ്ഠാനം പോലെ എന്നും കൊലപാതകങ്ങള്‍ ! ഏതാണ്ട് 99 ശതമാനവും ആര്‍.എസ്.എസ്. - സി.പി.എം. കൊലപാതകങ്ങള്‍. കൊലപാതക വാര്‍ത്തകളുടെ എഴുത്തു പോലും ഏതാണ്ട് ഒരേ മട്ടിലായിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ മാത്രമേ മാറുകയുള്ളു.

ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്നിരിക്കട്ടെ . ഒരു മണിക്കൂറിനകം പ്രതികാര കൊല . ആര്‍. എസ്. എസ്. കാരനാണെങ്കില്‍ തിരിച്ചും . എണ്ണം തികക്കാനുള്ള ഈ ക്രൂരകൃത്യത്തില്‍ പലപ്പോഴും ഇരകളാക്കുന്നത് നിരപരാധികളായിരുന്നുവെന്നതാണ് വാസ്തവം.

എത്ര കുടുംബങ്ങളുടെ അത്താണികളാണ് ഇങ്ങനെ പാതിവഴിയില്‍ ജീവിതമവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടത് ! എത്ര അമ്മമാരുടെ കണ്ണീര്‍ വീണ് കുതിര്‍ന്നതാണ് കണ്ണൂരിന്റെ മണ്ണ് എന്ന് ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു ! ഇരു പക്ഷവും ആയുധം താഴെ വച്ചതിന്ന് ശേഷമാണ് കണ്ണൂരിനോടുള്ള ഭയം കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് അകന്നത്.

ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം, ആലപ്പുഴയില്‍ നിന്ന് കേട്ട രണ്ട് കൊലപാതക വാര്‍ത്തകളാണ്. ഒരു എസ്.ഡി.പി.ഐ. ന്നേതാവും ബി.ജെ.പി.നേതാവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ആദ്യത്തേതല്ല. കുറച്ചു നാള്‍ മുമ്ബ് ചേര്‍ത്തലയില്‍, പിന്നീട് പാലക്കാട് ഒക്കെയും കൊലപാതകങ്ങള്‍ നടന്നു. അവിടെ കൊല്ലപ്പെട്ടവര്‍ ആര്‍. എസ്.എസ്. കാര്‍ ആയിരുന്നുവെന്നാണ് വാര്‍ത്തകള്‍ .

എവിടെയായാലും കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ അഴികള്‍ക്കുള്ളില്‍ അകപ്പെടുന്നുവെന്നും നീതി വൈകുന്നില്ലെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുള്ളതാണ്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അക്രമികളെ അമര്‍ച്ച ചെയ്യാനാവൂ. കണ്ണൂര്‍ നല്‍കുന്ന പാഠമതാണ്. 2000 ഒടുവില്‍ മനോജ് ഏബ്രഹാം കണ്ണൂര്‍ എസ്.പി. ആയി വന്നതോടെയാണ് അവിടെ ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു പോലീസ് തലപ്പത്തെ ഈ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരുന്നു പോലീസ്. ആ സാഹചര്യം മനോജ് ഏബ്രഹാം നന്നായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി.

അദ്ദേഹം അവിടെ എത്തും മുമ്ബ് വരെ കൊല നടത്തുന്നവര്‍ തന്നെ പോലീസിന് പ്രതികളെ എത്തിച്ചു കൊടുക്കുന്നതായിരുന്നു പതിവ്. പോലീസിന് പണി എളുപ്പമായിരുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്ത് അക്രമങ്ങളുമായി വിലസുകയും അറേഞ്ച്ഡ് പ്രതികള്‍ അകത്ത് കിടക്കുകയും ചെയ്യും. ഇത് എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും അതില്‍ ആരും അസ്വാഭാവികത പോലും കണ്ടില്ല. മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിച്ചു . ഭയം തന്നെ കാരണം.

പക്ഷേ, മനോജ് എബ്രഹാം വന്നതോടെ കഥ മാറി. പ്രതികളുമായി വന്നവരോട് അദ്ദേഹം പറഞ്ഞു - വേണ്ട, ഞാന്‍ പിടിച്ചോളാം. അധികാരം കൈവശമില്ലാതിരുന്ന രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവര്‍ ചില്ലറ വിരട്ട് നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. റിവോള്‍വറുമായി കുറ്റവാളികളുടെ പിന്നാലെ പാഞ്ഞു. ഒപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനോബലം നല്‍കി. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ കുഞ്ഞാടുകളായിരുന്ന പഴയ പോലീസ് പെട്ടെന്ന് ശൗര്യവുമായി മുഖം മാറിയത് കണ്ണൂരില്‍ അന്ന് സാധാരണക്കാര്‍ക്ക് പകര്‍ന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ക്രമേണ പതിവ് കുറ്റവാളികള്‍ ഒന്നൊന്നായി പോലീസിന്റെ വലയിലായി.

 

അവര്‍ ജയിലറക്കുള്ളിലായതോടെ പരിശീലനം കിട്ടിയ പ്രൊഫഷണല്‍ കുറ്റവാളികളുടെ ക്ഷാമം ഏറ്റുമുട്ടലുകളുടെ തീവ്രത കുറച്ചു. ഈ കൊലപാതക പരമ്ബരകളില്‍ കക്ഷിയല്ലാതിരുന്ന യു.ഡി.ഫ് ആണ് തുടര്‍ന്ന് അധികാരത്തിലെത്തിയത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പോലീസിന് മനോവീര്യം പകര്‍ന്നുവെന്നതും നേര്. കണ്ണൂര്‍ കൊലപാതക പരമ്ബരകളിലെ വീര ശൂര പരാക്രമികള്‍ തടവറക്കുള്ളിലായതോടെ കൊലപാതകം ആദായകരമായ തൊഴിലല്ലെന്ന് അവിടുത്തെ ചെറുപ്പക്കാര്‍ക്കു മനസ്സിലായി.

പോലീസ് അവരുടെ പണി മുഖം നോക്കാതെ ചെയ്താല്‍ ഈ ക്രൂരത ഇവിടെ അവസാനിക്കും. അല്ലെങ്കില്‍ കേരളം വീണ്ടും കുരുതിക്കളമാകും. കേരളം ഭരിക്കുന്ന സര്‍ക്കാരും മരിക്കുന്നത് മനുഷ്യരാണെന്ന ബോധ്യത്തോടെ വേണം കാര്യങ്ങളെ കാണാന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends