അമിത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചില്‍, സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിൽ കണ്ടെത്തിയത് അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം, സമീപത്ത് നിന്ന് ഇരുമ്പ് തോട്ടിയും കണ്ടെത്തി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനാപുരം തലവൂരില്‍ അമിത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ച പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അമിത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മ്യതദേഹം കണ്ടെത്തിയത്.
അമ്പലനിരപ്പ് പ്രദേശത്ത് കൂലിപ്പണി ചെയ്യുന്ന പട്ടാഴി പന്തണ്ട്രുമുറി സ്വദേശി രാമകൃഷ്ണനെ രണ്ടാഴ്ചയായി കാണ്‍മാനില്ല. ഏകദേശം രണ്ടാഴ്ചയിലധികം പഴക്കമുള്ള ഈ മൃതദേഹം ഇയാളുടേതാണ് എന്ന സംശയത്തിലാണ് പൊലീസും നാട്ടുകാരും. രാമകൃഷ്ണന്റെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ പോലീസ് ശേഖരിച്ചട്ടുണ്ട്.
പ്ലാവില്‍ കയറുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചതാകാം എന്നും സംശയമുണ്ട്. സമീപത്ത് നിന്ന് ഇരുമ്പ് തോട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























