ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരാനിരുന്ന സര്‍വകക്ഷിയോഗം നാളത്തേക്ക് മാറ്റി... സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടര്‍

ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരാനിരുന്ന സര്‍വകക്ഷിയോഗം നാളത്തേക്ക് മാറ്റി.
സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. നേരത്തെ, യോഗത്തില്‍ പങ്കെടുക്കില്ലെന്നും കൂടിയാലോചന ഇല്ലാതെയാണ് യോഗം തീരുമാനിച്ചതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
എന്നാല്‍ യോഗത്തില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യം വളരെ അനിവാര്യമാണെന്ന കണ്ടെത്തലിലാണ് തീയതിയില്‍ മാറ്റം വന്നത്. യോഗം ഇന്ന് അഞ്ചിന് നടക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ നാളെയോ മറ്റന്നാളോ യോഗം നടത്താമെന്ന് ബിജെപി സംസ്ഥാനക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ സംസ്‌കാരം വൈകിട്ട് അഞ്ചിന് നടത്താനാകുമോയെന്ന് അറിയില്ലെന്നും സംസ്‌കാര ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുമെന്നും പൊതുദര്‍ശനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























