രാഷ്ട്രീയ കൊലപാതകങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തുന്നത് അപകടകരമായ നിഷ്ക്രിയത്വമാണ്; രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതു കൊണ്ടുമാത്രം സർക്കാർ പരാജയമാണെന്ന് പറയാൻ കഴിയില്ല; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

ആലപ്പുഴയിലെ കൊലപാതകങ്ങളെ കുറിച്ച് രാഷ്ട്രീയ കൊലപാതകങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തുന്നത് അപകടകരമായ നിഷ്ക്രിയത്വമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കൊലപാതകക്കേസിൽ പെട്ട സ്വന്തം പാർട്ടിക്കാരെ പൊതുമുതൽ ചിലവാക്കി രക്ഷിക്കുന്നതും, മറ്റു പാർട്ടിക്കാരുടെ കാര്യത്തിൽ ശരിയായ അന്വേഷണത്തിനു താല്പര്യമില്ലാത്തതും ഒരുപോലെ അപലപനീയമാണ്.
രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതു കൊണ്ടുമാത്രം സർക്കാർ പരാജയമാണെന്ന് പറയാൻ കഴിയില്ല. എല്ലാ പാർട്ടിക്കാരെയും നിരീക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സർക്കാരിന് സാധിക്കില്ലല്ലോ. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം എങ്ങനെ പുരോഗമിക്കുന്നു, യഥാർത്ഥ കുറ്റവാളികൾ പിടിക്കപ്പെടുന്നുണ്ടോ, അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നുണ്ടോ എന്നീ വിഷയങ്ങളിലാണ് സർക്കാരിന്റെ ആത്മാർത്ഥത നിർണയിക്കേണ്ടത്.
ടിപി ചന്ദ്രശേഖരന്റെ കൊലയാളികളോടും, പെരിയ കേസിലെ സിബിഐ അന്വേഷണത്തോടും സ്വീകരിക്കുന്ന സമീപനം മാത്രം നോക്കിയാൽ മതി ഈ വിഷയത്തിൽ സർക്കാരിന്റെ ആത്മാർത്ഥത മനസ്സിലാക്കാൻ. കൊലപാതകികളേക്കാൾ അപകടകാരികളാണ് അവരുടെ സംരക്ഷകർ എന്നോർക്കുക.
https://www.facebook.com/Malayalivartha























