പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു... പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്...? ഹരീഷ് പേരടി കുറിക്കുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളാടി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹ പ്രായം ഉയര്‍ത്തിയതിന് പിന്നില്‍ കേന്ദ്രത്തിന് ഹിഡന്‍ അജന്‍ഡയെന്ന ബൃന്ദ കാരാട്ടിന്റെയും ആനി രാജയുടെയും പ്രസ്താവന പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
അഹോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു...പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്.. അദ്ദേഹം പരിഹസിക്കുകയുണ്ടായി.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു... പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്...? കാരണം പുരോഗമനം എന്ന വാക്കിന്റെ അവകാശം ഞങ്ങളുടെ പേരില്‍ മാത്രമാണ്... അത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല...ഇന്‍ക്വിലാബ് സിന്ദാബാദ്... ലാല്‍സലാം.
https://www.facebook.com/Malayalivartha