ഇത് നെത്തോലിയല്ല, തിമിംഗലം; കൊച്ചി ലുലുമാളിനെ കാട്ടിയും ഇമ്മിണി വലുതാണ്; ബൈപാസിലൂടെ ഇനി സമാധാനത്തോടെ പാട്ടു കേട്ട് വണ്ടി ഓടിക്കാം എന്നുള്ള പ്രതീക്ഷ അസ്തമിക്കുന്നു; ബൈപ്പാസിലെ ട്രാഫിക് ഒഴിവാക്കുവാൻ ഇതിന് മുകളിലൂടെ മറ്റൊരു ബൈപാസ് ആലോചിക്കേണ്ടി വരുന്ന കാലം വിദൂരമല്ല; ലുലു മാൾ തിരുവനന്തപുരത്തെ കുറിച്ച് വാചാലനായി ഡോ. സുൽഫി നൂഹ്

ഇത് നെത്തോലിയല്ല, തിമിംഗലം. ലുലു മാൾ തിരുവനന്തപുരത്തെ കുറിച്ച് വാചാലനായി ഡോ. സുൽഫി നൂഹ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇത് നെത്തോലിയല്ല, തിമിംഗലം. ലുലു മാൾ തിരുവനന്തപുരം. ഇത് ഇമ്മിണി വലിയ തിമിംഗലം! ലോകത്തെ, ഏഷ്യയിലെ, കേരളത്തിലെ, സൗത്ത് ഇന്ത്യയിലെ, ഏറ്റവും വലിയ മോൾ എന്ന വിവിധ മാർക്കറ്റിംഗ് തള്ളലുകൾ കേട്ട് ആദ്യം ചിരിയാണ് വന്നത്.
സംഭവം, യൂസഫലി സാഹിബ് തള്ളിയതല്ല . ഏതാണ്ടൊക്കെ വാസ്തവം പറഞ്ഞത് തന്നെയാണ്. സ്ക്വയർഫീറ്റ് കണക്കുകളൊന്നും പറയാനറിയില്ല. പക്ഷേ ഒന്നുണ്ട്. കൊച്ചി ലുലുമാളിനെ കാട്ടിയും ഇമ്മിണി വലുതാണ്. ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൽക്കട്ട എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട മാളുകളിലൊക്കെ "വിൻഡോ ഷോപ്പിംഗ്" നടത്തിയിട്ടുണ്ട്.
ചില വിദേശരാജ്യങ്ങളിലെ വലിയ ഷോപ്പിങ് മാളുകളിലും. /അടുത്ത തവണ കൊച്ചി രാജാവിൻറെ മകനായി ജനിച്ചിട്ട് വേണം അവിടൊക്കെ ശരിക്കും ഷോപ്പിംഗ് നടത്താൻ!!! ഇതെന്തായാലും ആ മാളുകളയൊക്കെ കടത്തിവെട്ടും, കുറഞ്ഞത് വലിപ്പത്തിലെങ്കിലും. ഏറെ ഔട്ട്ലെറ്റുകൾ ഇനിയും തുറക്കാനുണ്ട്.
ബൈപാസിലൂടെ ഇനി സമാധാനത്തോടെ പാട്ടുകേട്ട് വണ്ടി ഓടിക്കാം എന്നുള്ള പ്രതീക്ഷ അസ്തമിക്കുന്നു. ബൈപ്പാസിലെ ട്രാഫിക് ഒഴിവാക്കുവാൻ ഇതിന് മുകളിലൂടെ മറ്റൊരു ബൈപാസ് ആലോചിക്കേണ്ടി വരുന്ന കാലം വിദൂരമല്ല. കേരളം ഇവിടേക്ക് ഒഴുകും നിശ്ചയം. തമിഴ്നാടിൻ്റെ ചില ഭാഗങ്ങൾ ഒഴുകിയെത്തിയാലും അത്ഭുതമില്ല. തിരോന്തരം പഴയ തിരോന്തരമല്ല. ഉറപ്പ്. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha























