വെട്ടേറ്റു മരിച്ച ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു... പൊതുദര്‍ശനത്തിനുശേഷം മൃതദേഹം അച്ഛന്റെ കുഴിമാടത്തിനരികില്‍ സംസ്‌കരിക്കും

വെട്ടേറ്റു മരിച്ച ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു... പൊതുദര്‍ശനത്തിനുശേഷം മൃതദേഹം അച്ഛന്റെ കുഴിമാടത്തിനരികില്‍ സംസ്‌കരിക്കും...
ആറാട്ടുപുഴ വലിയഴീക്കലുള്ള കുന്നുംപുറത്ത് വീട്ടിലാണ് ഇന്ന് സംസ്‌കരിക്കുക.രഞ്ജിത്തിന്റെ പിതാവ് പരേതനായ ശ്രീനിവാസന്റെ കുടുംബ വീടാണിത്. സഹോദരന്‍ സജീവനാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് മരണപ്പെട്ട പിതാവിന്റെ മൃതദേഹം ഇവിടെയാണ് സംസ്‌കരിച്ചത്. പിതാവിന്റെ കുഴിമാടത്തിന് അരികില്‍ തന്നെയാണ് രഞ്ജിത്തിനും ചിതയൊരുക്കുന്നത്. ഞായറാഴ്ച രാത്രിയില്‍ സംസ്‌കാരം നടക്കുമെന്ന പ്രതീക്ഷയില്‍ ഒരുക്കം പൂര്‍ത്തീകരിച്ചിരുന്നു. ബന്ധുമിത്രാദികളും നാട്ടുകാരം പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ഇവിടെ നേരത്തേ തന്നെ എത്തിയിരുന്നു.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടക്കാത്ത സാഹചര്യത്തില്‍ ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംസ്‌കാരം തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്ന വിവരം അറിയുന്നത്.
അതേസമയം കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൊതുദര്‍ശനത്തിനായി ആലപ്പുഴ ബാര്‍ അസോസിയഷന്‍ ഓഫീസില്‍ എത്തിച്ചു.
അതേസമയം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ പൊന്നാട് മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കിഎറണാകുളത്തുനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സില്‍ ഷാനിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകീട്ടോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിയത്. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും കുടുംബാംഗങ്ങളും അന്ത്യോപചാരം അര്‍പ്പിച്ചു.പൊന്നാട് പള്ളിക്ക് സമീപം പൊതുദര്‍ശനത്തിനുവെച്ചശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്.
"
https://www.facebook.com/Malayalivartha