Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പുതിയ ജനാധിപത്യ ഭരണഘടന, പിനോഷെയുടെ പ്രേതത്തെ ശവക്കല്ലറയിലിട്ടു പൂട്ടും; ലാറ്റിനമേരിക്കയിൽ വീണ്ടുമൊരു ഇടതുപക്ഷ മുന്നേറ്റത്തിനു കളമൊരുക്കും; നിയോലിബറലിസത്തിൻ്റെ ജന്മഭൂമി ചിലിയാണ്; ഇവിടെ ഞങ്ങൾ അതിനു ശവക്കല്ലറയും തീർക്കും; ചിലിയും ഇടത്തോട്ടെന്ന് ഡോ. തോമസ് ഐസക്ക്

20 DECEMBER 2021 01:08 PM IST
മലയാളി വാര്‍ത്ത

ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ചിലിയും ഇടത്തോട്ടെന്ന് പറയുകയാണ് ഡോ . തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ചിലിയും ഇടത്തോട്ട്. ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എതിരാളി വലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിന് 44% വോട്ടേ ലഭിച്ചുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷ പുരോഗമന പാർട്ടികളുടെ പിന്തുണ ബോറിക്കിന് ഉണ്ടായിരുന്നു. നവംബർ 21-നു നടന്ന തെരഞ്ഞെടുപ്പിൽ കാസ്റ്റ് 28% വോട്ടുകിട്ടി മുന്നിലായിരുന്നു. ബോറിക്കിന് 25% വോട്ടേ ലഭിച്ചുള്ളൂ. ചിലിയിൽ ഭരണഘടന പ്രകാരം 51% വോട്ടു ലഭിച്ചാലേ വിജയിക്കൂ. അതുകൊണ്ട് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ 2 പേരൊഴികെ ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കി വീണ്ടും ഡിസംബർ 19-ന് തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു.

കാസ്റ്റ് തീവ്രവലതുപക്ഷ നേതാവാണ്. അച്ഛൻ രണ്ടാംലോക മഹായുദ്ധത്തിനുശേഷം ചിലിയിലേയ്ക്ക് ഒളിച്ചോടി രക്ഷപ്പെട്ട നാസി നേതാവായിരുന്നു. അനുജൻ അലണ്ടെയെ വധിച്ച പിനോഷെ സർക്കാരിലെ മന്ത്രിയായിരുന്നു. കാസ്റ്റ് പരസ്യമായി ഇന്നും പിനോഷെ ഭരണത്തിന്റെ അനുകൂലിയാണ്. അമേരിക്കൻ ഭക്തൻ, നിയോലിബറൽ, വംശീയവാദി, ക്രമസമാധാന ഭ്രാന്തൻ എന്നീ നിലയിലെല്ലാം കുപ്രസിദ്ധനായിരുന്നു.

മറ്റൊരു ബ്രസീലിയൻ ബോസിനാലാറോ എന്നാണ് കാസ്റ്റിനെ വലതുപക്ഷ മാധ്യമങ്ങൾ പോലും വിശേഷിപ്പിക്കാറ്. ഇതുകൊണ്ടെല്ലാം ഭൂരിപക്ഷം നിഷ്പക്ഷ വോട്ടുകളും രണ്ടാം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേയ്ക്കു നീങ്ങി. ഗബ്രിയേൽ ബോറിക് വിദ്യാർത്ഥി നേതാവായിരുന്നു. വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരെ നടത്തിയ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു.

2019 ഒക്ടോബറിൽ പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. വിദ്യാഭ്യാസ കടം എഴുതിത്തള്ളുക, പെൻഷൻ പരിഷ്കരിക്കുക, സമ്പന്നരുടെമേൽ നികുതി ചുമത്തുക, ഭരണഘടന ഉടച്ചുവാർക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. കലാപം രൂക്ഷമായതിനെത്തുടർന്ന് അന്നത്തെ പ്രസിഡന്റ്
സെബാസ്റ്റ്യൻ പിനേര ഭരണഘടനാ ഭേദഗതിയെക്കുറിച്ചു റഫറണ്ടം നടത്താൻ സമ്മതിച്ചു. പിനോഷെ രൂപം നൽകിയ ഭരണഘടന ഉടച്ചുവാർക്കുന്നതിനു ഭൂരിപക്ഷം ജനങ്ങളും വോട്ടു ചെയ്തു.

എന്നാൽ കോവിഡ് വലതുപക്ഷത്തിനു ശക്തി പകർന്നു. അപകടസന്ധിയിൽ സുശക്തമായ ഭരണകൂടം വേണമെന്നായി വികാരം. അങ്ങനെയാണ് അഴിമതിയിൽ കുളിച്ച പഴയ പ്രസിഡന്റിനു പകരം വലതുപക്ഷം കാസ്റ്റിനെ രംഗത്തിറക്കിയത്. എങ്കിലും മാറ്റത്തിനായുള്ള ജനങ്ങളുടെ അഭിവാഞ്ചയെ മറികടക്കാനായില്ല. 35 വയസ്സുകാരൻ ബോറിക് ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കും. ക്യൂബയും മറ്റ് ഇടതുപക്ഷ സർക്കാരുകളും മാത്രമല്ല, മറ്റു ലാറ്റിനമേരിക്കൻ സർക്കാരുകളും വിജയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷവും വിജയത്തെ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് വിജയത്തെ തടയിടാനുള്ള അട്ടിമറി ശ്രമമൊന്നും ഉണ്ടാകാനിടയില്ല. എന്തു പ്രതീക്ഷിക്കാം? പുതിയ ജനാധിപത്യ ഭരണഘടന, പിനോഷെയുടെ പ്രേതത്തെ ശവക്കല്ലറയിലിട്ടു പൂട്ടും. സമ്പന്നരുടെമേൽ നികുതി. സമഗ്ര വിദ്യാഭ്യാസ പരിഷ്കാരം. ക്ഷേമനയങ്ങൾ. ലാറ്റിനമേരിക്കയിൽ വീണ്ടുമൊരു ഇടതുപക്ഷ മുന്നേറ്റത്തിനു കളമൊരുക്കും. ഗബ്രിയേൽ ബോറികിൻ്റെ ഏറ്റവും പ്രസിദ്ധമായ പ്രസ്താവനകളിൽ ഒന്ന് ഇങ്ങനെയാണ് - "നിയോലിബറലിസത്തിൻ്റെ ജന്മഭൂമി ചിലിയാണ്. ഇവിടെ ഞങ്ങൾ അതിനു ശവക്കല്ലറയും തീർക്കും."

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends