ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി....കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത് , മാരാരിക്കുളം പോലീസിന്റെ നേതൃത്വത്തില്‍ കാര്‍ പരിശോധിക്കുന്നു

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്.
മാരാരിക്കുളം പോലീസിന്റെ നേതൃത്വത്തില്‍ കാര്‍ പരിശോധിക്കുകയാണ്. അതേസമയം, ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.
എന്നാല്‍ ഗൂഡാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്ക് മുഖ്യപങ്കുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് .
https://www.facebook.com/Malayalivartha























