Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പിങ്ക് പൊലീസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന വിവാദം... നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി

20 DECEMBER 2021 07:36 PM IST
മലയാളി വാര്‍ത്ത

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും സാക്ഷികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയും പിതാവും ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ബോധപൂര്‍വം മോശമായ പെരുമാറ്റമുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടുവെന്ന തെറ്റിദ്ധാരണയാണ് സംഭവങ്ങള്‍ക്കു കാരണമായത്. പെണ്‍കുട്ടി മാനസികാഘാതത്തില്‍നിന്നു മുക്തയായതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ടുണ്ട്. കോടതി ഇതു കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിയമലംഘനം ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നല്‍കുന്നത് പൊലീസിനെ ബാധിക്കും. ജനം നിയമം കയ്യിലെടുക്കും. അനാവശ്യ പരാതികള്‍ ഉയരും. പൊലീസ് ഉദ്യോഗസ്ഥക്കെതിതെ നടപടി എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കുട്ടി കരഞ്ഞത് എന്തിനാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി സംഭവത്തിന്റെ വിഡിയോ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ബുധനാഴ്ച വീണ്ടും പരിഗിക്കും. പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്നും എത്ര നല്‍കാനാവുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.കുട്ടിക്കു മാനസിക പിന്തുണ നല്‍കാമെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അതു മാത്രമാണോ കുട്ടിക്ക് ആവശ്യമെന്നും ചോദിച്ച കോടതി, നീതി കിട്ടിയെന്ന് കുട്ടിക്കു തോന്നണമെന്നു പറഞ്ഞിരുന്നു.

കേസ് വെള്ളപൂശാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതുകൊണ്ട് പരിഹാരമാവവുമോയെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി കരഞ്ഞില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാനാണെന്നും ചോദിച്ച കോടതി, വിഡിയോ ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നു പറഞ്ഞിരുന്നു. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് ഡിജിപി പറയുന്നത് തെറ്റാണ്. സര്‍ക്കാര്‍ പ്ലീഡര്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends