നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് അപകടം; അന്തര്‍സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; സംഭവത്തിൽ ഒരാൾക്ക് പരിക്ക്

മൂവാറ്റുപുഴയിൽ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് ദേഹത്ത് വീണ് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ വാളകം സി.ടി.സി കവലയില്‍ നിര്‍മാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. മുര്‍ഷിദാബാദ് സ്വദേശി താഷിഖുള്‍ ഷെയ്ഖ് (30) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്‍റ രണ്ടാം നിലയില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് ഇതിനൊപ്പം ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. സ്ലാബ് ഇവരുടെ ദേഹത്തായിരുന്നു പതിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇരുവരെയും പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും താഷിഖുല്‍ ഷെയ്ഖ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ .
https://www.facebook.com/Malayalivartha























