വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റില്‍

വാടകവീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിവന്ന യുവാവ് പൊലീസ് പിടിയിലായി. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയില്‍ വിജി ഭവനത്തില്‍ വിജയ് കാര്‍ത്തികേയനെയാണ് (26) പൊലീസ് പിടികൂടിയത്. വീട്ടില്‍നിന്ന് ഒന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ക്രിസ്മസ്പുതുവത്സര പശ്ചാത്തലത്തില്‍ കഞ്ചാവും മറ്റ് ലഹരിപദാര്‍ഥങ്ങളും സംഭരിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കുറത്തികാട് സി.ഐ എസ്. നിസാം അറിയിച്ചു.
കുറത്തികാട് എസ്.ഐ കെ. സുനുമോനും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് സെല്‍, എസ്.ഐ ഏലിയാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഷാഫി, ഹരികൃഷ്ണന്‍, സ്‌റ്റേഷന്‍ എസ്.ഐമാരായ ഹാരിസ്, യോഗിദാസ്, എസ്.സി.പി.ഒമാരായ നൗഷാദ്, സന്തോഷ്, സാദിഖ് ലബ്ബ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























