ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി... അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

തൃശ്ശൂരില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാബീവി, അയല്‍വാസിയും കാമുകനുമായ ബീരു എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ ചേര്‍പ്പ് പാറക്കോവിലിലാണ് സംഭവം.
ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് (40) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ കാമുകനായ ധീരു(33)വാണ് കൊലപാതകം നടത്തിയത്. മന്‍സൂറിനെ കൊന്നത് താനാണെന്നായിരുന്നു ഭാര്യ രേഷ്മ ബീവി(30) ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രേഷ്മ ബീവിയെയും ധീരുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്. സംഭവത്തില്‍ രേഷ്മയുടേയും ധീരുവിന്റേയും അറസ്റ്റ് രേഖപ്പെടുത്തി.
ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി രേഷ്മ ബീവി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ തന്നെ രേഷ്മയുടെ വാദങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തി. പിന്നീട് തുടച്ചയായി നടന്ന ചോദ്യം ചെയ്യലില്‍ നിന്നാണ് കാമുകന്റെ പങ്ക് പുറത്ത് വന്നത്. മന്‍സൂര്‍ മാലിക്കിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാമുകനായ ധീരുവാണെന്നായിരുന്നു വെളിപ്പെടുത്തല്‍. മദ്യം നല്‍കിയ ശേഷമാണ് തലക്ക് അടിച്ച് കൊലപാതകം നടത്തിയത്. തൊട്ടടുത്ത ദിവസം ധീരുവും രേഷ്മയും ചേര്‍ന്ന് മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു.
https://www.facebook.com/Malayalivartha























