ജൂവലറിയില്‍ നിന്ന് മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു

ജൂവലറിയില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ സ്വര്‍ണം സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു സംഭവം.
കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജൂവലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha























