Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പകവീട്ടല്‍....എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.... വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്

21 DECEMBER 2021 06:53 AM IST
മലയാളി വാര്‍ത്ത

പകവീട്ടല്‍....എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.... വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് .കൊലപാതകം നടന്നത് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് പോലീസ് വ്യക്തമാക്കുന്നു.


കഴിഞ്ഞ ഫെബ്രുവരിയിലാണ് ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങരയില്‍ നന്ദു കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ഗഡനായക് വയലാര്‍ ആശാരിപ്പറമ്പ് സ്വദേശിയായ നന്ദു കൃഷ്ണയാണ് മരിച്ചത്. ആസൂത്രിതമായാണ് കൊലപാതകം അരങ്ങേറിയത്.

 

 

സംഭവ സ്ഥലത്ത് നിന്ന് രണ്ട് വടിവാളുകളും ഹോക്കി സ്റ്റിക്കും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുകൂട്ടരും തമ്മില്‍ ദിവസങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. രാത്രിയില്‍ എസ് ഡി പി ഐ- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുകയും പോര്‍വിളി കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ആ കൊലപാതകത്തിന്റെ പകയിലാണ് ഇപ്പോള്‍ ആക്രമണമുണ്ടായതെന്ന് പോലീസ്.

അതേസമയം, ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.



രണ്ട് പ്രതികളേയും പോലീസ് റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്.

മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നു പറയുന്നു.

ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. മാരാരിക്കുളം പോലീസെത്തി കാര്‍ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

 



പ്രതികള്‍ ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയില്‍ പോകാനെന്ന് പറഞ്ഞാണ് കാര്‍ വാടകയ്ക്ക് എടുത്തത്. അതേസമയം ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഈ കേസില്‍ ഒരു പ്രതിയേയും ഇതുവരെ കണ്ടെത്താനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends