Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

2020 ജനുവരി മുതല്‍ അറസ്റ്റ് വാറണ്ടുത്തരവ് ഇട്ടിട്ടും ഒട്ടകം രാജേഷിനെ അറസ്റ്റ് ചെയ്യാത്ത പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം....പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധശ്രമക്കേസില്‍ ജനുവരി 29 നകം അറസ്റ്റ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഉത്തരവ്, 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസില്‍ കുറ്റം ചുമത്തലിനായി ജനുവരി 5ന് ഹാജരാകാന്‍ രണ്ടാം അഡീ. സെഷന്‍സ് കോടതിയുടെ അന്ത്യശാസനം, ഒട്ടകത്തിന് കുരുക്ക് മുറുക്കി കോടതികള്‍

21 DECEMBER 2021 07:13 AM IST
മലയാളി വാര്‍ത്ത

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ ശ്രമക്കേസില്‍ ജനുവരി 29 നകം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഉത്തരവിട്ടു.

ഒട്ടകത്തിന്റെയും കൂട്ടാളിയുടെയും ജാമ്യം കോടതി 2 റദ്ദാക്കി. ഒട്ടകം രാജേഷിനും കൂട്ടാളി വിജയകുമാറിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാരെ ഹാജരാക്കാനുമായി കോടതി 2020 ജനുവരി 13 , ഫെബ്രുവരി 10 , ഡിസംബര്‍ 10 എന്നീ തീയതികളിലായി 3 പ്രാവശ്യം കേസ് പരിഗണിച്ചിട്ടും പൂജപ്പുര പോലീസ് പ്രതികളെയോ ജാമ്യക്കാരെയോ ഹാജരാക്കാത്തതിന് പൂജപ്പുര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അസി. സെഷന്‍സ് ജഡ്ജി ഷിബു ഡാനിയേല്‍ രൂക്ഷമായി ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.




പൂജപ്പുര വധശ്രമക്കേസില്‍ പല്ലന്‍ സുരേഷ് , ചിറയിന്‍കീഴ് ആഴൂര്‍ വിള വീട്ടില്‍ രാജേഷ് എന്ന ഒട്ടകം രാജേഷ് (32) , വിജയകുമാര്‍ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.


അതേ സമയം 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസില്‍ മുഖ്യ പ്രതിയായ ഒട്ടകം രാജേഷും 2 കൂട്ടാളികളും ജനുവരി 5 ന് ഹാജരാകാന്‍ തിരുവനന്തപുരം രണ്ടാം അഡീ. സെഷന്‍സ് ജഡ്ജി എ.എസ്. മല്ലിക അന്ത്യശാസനം നല്‍കി. രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളായ രാജേഷ് , തീര്‍ത്ഥം തട്ടി ബിനു എന്ന വിനു , വിനോദ് എന്നിവര്‍ക്കാണ് അന്ത്യശാസനം നല്‍കിയത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായാണ് പ്രതികള്‍ ഹാജരാകേണ്ടത്. ലാലു കൊലക്കേസിലെ ഒന്നാം പ്രതി വിനോദ് 2017 ല്‍ മരണപ്പെട്ടു.




2020 ജനുവരി 13 മുതല്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടുത്തരവുണ്ടായിട്ടും ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതാണ് 2021 ഡിസംബര്‍ 11 ന് പട്ടാപ്പകല്‍ നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസടക്കം അനവധി ക്രൈം കേസുകള്‍ ചെയ്യാന്‍ രാജേഷിന് പ്രചോദനമായത്. വധശ്രമക്കേസില്‍ പോത്തന്‍കോട് പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത മുഖ്യ പ്രതി സുധീഷിനെയാണ് ഒട്ടകം രാജേഷ് അടങ്ങുന്ന കൊടും ക്രിമിനലുകള്‍ കണ്ടെത്തി കൊലപ്പെടുത്തിയത്. വധശ്രമക്കേസില്‍ സുധീഷിന്റെ 2കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടും സുധീഷിന്റെ ഒളിയിടം കണ്ടെത്താന്‍ പോത്തന്‍കോട് പോലീസിനായില്ല.


2019 ഫെബ്രുവരി 23 ന് ചിറയിന്‍കീഴില്‍ കഞ്ചാവ് കച്ചവടത്തിനിടെ രാജേഷ് സ്വയം നിര്‍മ്മിച്ച 5 നാടന്‍ ബോംബുകളും വാക്കത്തിയുമായി എക്‌സൈസ് പിടിയിലായിരുന്നു. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് പിടിയിലായത്.

 

 

2 കൊലപാതകമുള്‍പ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറല്‍ ചിറയിന്‍കീഴ്, മംഗലപുരം, പോത്തന്‍കോട് , വാമനപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്.

 

ബോംബു നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ കൂടിയാണ്. ആന്ധ്ര , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിന്‍കീഴ് , ആഴൂര്‍ , പെരുങ്ങുഴി , പോത്തന്‍കോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തി വരെയാണ് എക്‌സൈസ് പിടിയിലായത്. ജോയിന്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.



പ്രായപൂര്‍ത്തിയാകും മുമ്പേ രാജേഷ് മണല്‍ - ക്വാറി മാഫിയ ക്വട്ടേഷന്‍ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ്. അടിപിടി കേസില്‍ ചെറു പ്രായത്തില്‍ ജയിലിലായി. പിന്നീട് ക്വട്ടേഷന്‍ സംഘാംഗമായി. ഒരു കൊലക്കേസില്‍ പോലീസ് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു. ചിറയിന്‍കീഴ് ആഴൂരില്‍ 2018 ല്‍ നടന്ന ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി..

ഈ പോലീസ് ആക്രമണ കേസന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ താവളത്തില്‍ നടത്തിയ റെയ്ഡില്‍ 26 നാടന്‍ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലും പാര്‍പ്പിച്ചു. ജയിലില്‍ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിര്‍ബാധം നടത്തി. ജയിലില്‍ എത്തുന്ന സഹ തടവുകാരെ സംഘത്തില്‍ ചേര്‍ത്താണ് കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.





ഒടുവില്‍ 2021 ഡിസംബര്‍ 11 പട്ടാപ്പകല്‍ പോത്തന്‍കോട് കല്ലൂര്‍ കോളനിയിലെ വീട്ടില്‍ 2.45 മണിക്ക് സുധീഷിനെ കൊലപ്പെടുത്തി. രാജേഷടക്കം 11 പേര്‍ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. 10 പ്രതികള്‍ ഡിസംബര്‍ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും സംസ്ഥാനത്തെ നടുക്കിയ അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തില്‍ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാന്‍ സിറ്റി - റൂറല്‍ പോലീസിനായിട്ടില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായിട്ടില്ല.

അതിനിടെ ഒളിയിടത്തെ കുറിച്ച് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതനുസരിച്ച് ഡിസംബര്‍ 18 ന് പ്രതിയെ പിടിക്കാന്‍ ചിറയിന്‍കീഴ് വക്കം കായല്‍ വഴി വള്ളത്തില്‍ പോകവേ വള്ളം മുങ്ങി എ.ആര്‍.ക്യാമ്പ് സിവില്‍ പോലീസ് ഓഫീസര്‍ ബാലു (27) വക്കം പണയില്‍ കടവില്‍ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വര്‍ക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വല്‍കൃത വള്ളത്തില്‍ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തില്‍ പെട്ടത്.



പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാന്‍ വെറും 3 അംഗ സംഘത്തെ അയച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും സൂപ്പര്‍വൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറല്‍ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സിന് അമര്‍ഷമുണ്ട്. കൊടും ക്രിമിനലിനെ പിടിക്കാന്‍ പോയി വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥര്‍ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമര്‍ശനമുണ്ടായി. മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം മത്സരത്തില്‍ പങ്കെടുത്തു. പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് അതില്‍ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.


കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകള്‍ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതികളില്‍ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends