മോന്സണ് കേസില്‍ ഉന്നതരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തി... മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ എല്ലാ കേസുകളിലും പോലീസും സര്‍ക്കാരും ജനങ്ങളെയും മാധ്യമങ്ങളെയും വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കുന്നു, മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെ വിഷയം മറ്റൊരു വഴിക്കു വഴിതിരിച്ചുവിട്ടു

മോന്സണ് മാവുങ്കല്‍ പ്രതിയായ എല്ലാ കേസുകളിലും പോലീസും സര്‍ക്കാരും ജനങ്ങളെയും മാധ്യമങ്ങളെയും വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കുന്നു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെ വിഷയം മറ്റൊരു വഴിക്കു വഴിതിരിച്ചുവിട്ടു.
മോന്‍സണ്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും കേസിലെ പേധാന കണ്ണിയായ അനിത പുല്ലകയിലും ഇപ്പോഴും കാണാമറയത്താണ്. സംസ്ഥാന പോലീസില്‍ ഉള്‍പ്പെടെ അത്യുന്നതരായ ഒട്ടേറെ പ്രമുഖര്‍ മോന്‍സണ്‍ മാവുങ്കലിന്റെ തിരുമ്മുഴിച്ചില്‍ കേന്ദ്രത്തിലെ സന്ദര്‍ശകരും മോന്‍സന്റെ പിണിയാളുകളുമായിരുന്നുവെന്ന് സൂചനകളുയര്‍ന്നിരുന്നു.
ജീവനക്കാരിയെ പീഢിപ്പിച്ചുവെന്ന പോക്സോ കേസില്‍ മോന്‍സണും മാനേജരും മാത്രമാണ് നിലവില്‍ പ്രതിസ്ഥാനത്തുള്ളത്. അതേ സയമം പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ കൂടുതല്‍ പേരുടെ പേരുകള്‍ പുറത്തുവന്നുവെന്നും അന്വേഷണം പോലീസ് മോന്‍സണില്‍ ഒതുക്കിയെന്നുമാണ് അണിയറ സംസാരം.
മോന്‍സന്റെ തിരുമ്മു ചികിത്സാ കേന്ദ്രത്തില്‍ വന്നുപോയ പെണ്‍കുട്ടികളില്‍ പലരും ലൈംഗിക ചൂഷണത്തിനിരയായെന്നും ഇവരേറെയും 18 വയസില്‍ താഴെയുള്ളവരാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാരിലെയും സംസ്ഥാന പോലീസിലെയും ഉന്നതരുമായി ബന്ധമുള്ള അനിത പുല്ലയിലിനെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു നേരില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് ധൈര്യം പോരാ.
ഇതിനു പകരം മോന്‍സണുവേണ്ടി നൃത്തം ചവിട്ടിയ ശ്രുതി ലക്ഷ്മിയെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത് അന്വേഷണത്തിനു മറ്റൊരു മാനം നല്‍കുകയാണ് സര്‍ക്കാര്‍.
മോന്‍സനുമായുള്ള ബന്ധം കലാകാരിയെന്ന നിലയില്‍ മാത്രമാണെന്നും ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നു മോണ്‍സന്‍ തട്ടിപ്പുകാരനാണെന്നു അറിയില്ലായിരുന്നെന്നുമാണ് ശ്രുതി വെളിപ്പെടുത്തുന്നത്. സാമ്പത്തിക തട്ടിപ്പു മുതല്‍ പോക്സോ വരെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍.
ഇതില്‍ പകുതിയിലേറെ കേസുകളിലും അന്വേഷണം പാതിവഴിയില്‍ നിലച്ചുകിടക്കുന്ന സാഹചര്യത്തിലാണ് അടുത്തയിടെ കേസന്വേഷണത്തില്‍ കോടതിക്ക് നേരില്‍ ഇടപെടേണ്ടിവന്നിരിക്കുന്നത്. മോന്‍സണ്‍ കേസില്‍ അനിത പുല്ലകയിലെയും ലോക് നാഥ് ബെഹ്റയെയും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനു പകരം ശ്രുതി ലക്ഷ്മിയിലേക്ക് അന്വേഷണം വഴിതിരിച്ചുവിട്ടിരിക്കുന്നു.
തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കല്ലിനെ കുറിച്ച്കോര്‍ഡിനേറ്റര്‍ വഴിയും പിന്നീട് മോന്‍സണ്‍ന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും കോവിഡിനെ തുടര്‍ന്ന് നേരത്തെ ബുക്ക് ചെയ്ത പരിപാടികള്‍ മാറ്റി വയ്ക്കേണ്ടി വന്നതായും അപ്പോഴാണ് മോന്‍സണ്‍ന്റെ വീട്ടില്‍ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു.
മോന്‍സണ്‍ മാവുങ്കന്റെ പിറന്നാളില്‍ നടന്ന നൃത്തപരിപാടിയിലും മദ്യസത്കാരത്തിലും പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. മോന്‍സണ് ഒത്താശ ചെയ്തുകൊണ്ടിരുന്ന ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്യുകയും ചേര്‍ത്തല സിഐയെ സ്ഥലം മാറ്റുകയും ചെയ്തതല്ലാതെ മോന്‍സണ്‍-പോലീസ് അവിശുദ്ധ ബന്ധത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനു ധൈര്യമില്ല.
പോലീസ് മേധാവിയുടെ പദവിയില്‍ നിന്നു വിരമിച്ച ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡി പദവിയില്‍ നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. മോന്‍സന്റെ പുരാവസ്തുശേഖരത്തിനു മുന്നില്‍ ശിരസുനമിച്ച ബെഹ്റ സ്വന്തം നാട്ടിലേക്ക് അവധിയില്‍ എന്ന പേരില്‍ മുങ്ങിയിട്ട് അഞ്ചു മാസം പിന്നിടുകയാണ്.
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്അടുത്തയിടെയാണ്. മോന്‍സണെതിരെയുള്ള പത്ത് കേസുകളില്‍ ചിലതില്‍ അന്വേഷണം പൂര്‍ത്തിയായതായി ഡിജിപി അറിയിച്ചെങ്കിലും മറ്റു കേസുകളില്‍ അന്വേഷണം ഏതു ഘട്ടത്തിലെന്ന് ആര്‍ക്കും അറിയില്ല. കേസന്വേഷവുമായി ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് സത്യവാങ്മൂലത്തില്‍ ആരോപിച്ചതും ഏറെ ഗൗരവം അര്‍ഹിക്കുന്നതാണ്.
പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിന് സസ്പെന്‍ഷന്‍ ലഭിച്ചതല്ലാതെ മോന്‍സന്റെ വിഹിതം പറ്റിയ മറ്റ് പോലീസ് ഉന്നതരൊക്കെ ഇപ്പോഴും കാണാമറയത്താണ്. മോന്‍സണിന്റെ പുരാവസ്തു വില്‍പനയ്ക്ക് ലക്ഷ്മണ ഇടനിലനിന്നതായി
ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്സ് ആപ്പ്ചാറ്റുകളും പുറത്തായിരുന്നു.നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്മണ നിരവധി തവണ മാനേജര്‍ ജിഷ്ണുവിനെ ഫോണില്‍ബന്ധപ്പെട്ടിരുന്നു. പുരാവസ്തു വില്‍പനയില്‍ ആന്ധ്ര സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍
ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും തുടര്‍ അന്വേഷണം മുന്നോട്ടുപോയിട്ടില്ല.
"
https://www.facebook.com/Malayalivartha