Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഒമിക്രോൺ വകഭേദം മഹാമാരിയുടെ അന്തകൻ?അതിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധമതം; എന്നാൽ പിന്നെ ഒമിക്രോൺ വന്നു പോകട്ടെയെന്ന് ധരിച്ചുവശാകരുത്; ഓമിക്രോൺ വകഭേദം കോവിഡ്19 കീഴടക്കുന്നത് നമുക്ക് 2022 ൽകാണാം; ചില മലയാളം സൂപ്പർ ഹീറോ സിനിമകളിലെ നായകന്മാരെ പോലെയല്ലാതെ വസ്തുനിഷ്ഠാപരമായി, യാഥാർത്ഥ്യബോധത്തോടെ പാൻഡെമിക് രക്ഷകനാകട്ടെയെന്ന് ഡോ സുൽഫി നൂഹു

29 DECEMBER 2021 02:25 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ" വകഭേദം മഹാമാരിയുടെ അന്തകനാണോ എന്ന സംശയം ഇപ്പോൾ ശക്തമാകുകയാണ്. ഈയവസരത്തിൽ ഡോ.സുൽഫി നൂഹിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒമിക്രോൺ" വകഭേദം മഹാമാരിയുടെ അന്തകൻ? മഹാമാരിയുടെ അന്തകനായി "ഒമിക്രോൺ" മാറിയാലോ?

അതിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധമതം. എന്നാൽ പിന്നെ ഒമിക്രോൺ വന്നു പോകട്ടെയെന്ന് ധരിച്ചുവശാകരുത്. അതിവേഗം പടരുന്ന സ്വഭാവവും വളരെ ശക്തി കുറഞ്ഞ തോതിൽ അസുഖം വരുന്ന രീതിയും വാക്സിനേഷൻ നൽകുന്ന പ്രതിരോധവും ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും എല്ലാം ചേർന്ന് ഒമിക്രോൺ വകഭേദം മഹാമാരിയുടെ അന്തകനായി മാറിയാൽ പോലും അത്ഭുതമില്ല. ചരിത്രം അതാണ് പറയുന്നത്.

മറ്റു പല മഹാമാരികളും പോലെ, ഏതെങ്കിലുമൊരു ഘട്ടത്തിൽ ശക്തികുറഞ്ഞ ഒരു രീതിയിലേക്ക് വൈറസ് എത്തിച്ചേർന്നെ കഴിയുകയുള്ളൂ. അതി വ്യാപന ശേഷിയുള്ള , രോഗതീവ്രത വളരെ കുറഞ്ഞ തോതിൽ നിൽക്കുന്ന ഈ സ്ഥിതിവിശേഷം അതിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തിലും ഭാരതത്തിലും നിലനിൽക്കുന്ന ഹൈബ്രിഡ് ഇമ്മ്യൂണിറ്റി പ്രതിഭാസവും ഇതിന് സഹായകമായേക്കാം.

സ്പാനിഷ് ഫ്ലൂ കാലഘട്ടത്തിൽ ഇത്രയേറെ യാത്രകൾ ഇല്ലായിരുന്നു എന്നുള്ളത് സത്യം . എന്നാൽ വാക്സിനേഷൻ മൂലമുള്ള പ്രതിരോധം ആ കാലഘട്ടത്തിൽ അല്പം പോലുമില്ലായിരുന്നു. എന്നാലിപ്പോൾ വാക്സിൻ മൂലമൂള്ള പ്രതിരോധവും സ്വാഭാവികമായും രോഗം വന്നു പോകുന്നതുമൂലമുള്ള പ്രതിരോധം കൂടിയാകുമ്പോൾ ഒമിക്രോൺ കോവിഡ്-19ന്റെ അന്തകനായി മാറുവാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു.

എന്ന് കരുതി മഹാമാരിയുടെ ആദ്യകാലഘട്ടത്തിൽ ചിലർ വിളിച്ചു പറഞ്ഞതുപോലെ എല്ലാം തുറന്നിട്ട്, രോഗം വ്യാപിപ്പിച്ച് വ്യാപിപ്പിച്ച് ഇല്ലാതാക്കാം എന്ന് കരുതരുത് തന്നെ. വളരെ മൃദുവായ രീതിയിൽ അസുഖം ഉണ്ടാകുമെങ്കിലും കോടിക്കണക്കിന് ആൾക്കാരിലേക്ക് അസുഖം പെട്ടെന്ന് എത്തിച്ചേർന്നാൽ അതിലെ ഒരു ചെറിയ ശതമാനം പോലും ആശുപത്രികളെ നിറക്കും.

അത്തരം നിറയലുകളുടെ പരിണിതഫലങ്ങൾ ഡൽഹിയിലും മറ്റ് ചില സ്ഥലങ്ങളിലും നാം കണ്ടതാണ്. അതുകൊണ്ടുതന്നെ വ്യാപകമായി, അതിവേഗം ഒമി ക്രോൺ പടർന്നു പിടിക്കാതെ മുൻകരുതലുകൾ ശക്തിയായി തുടരണം മഹാമാരിയുടെ ആദ്യകാലഘട്ടങ്ങളിൽ പറഞ്ഞുവെച്ച ഹെർഡ് ഇമ്മ്യൂണിറ്റി മറ്റൊന്നാണെന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു.

അപ്പൊ വാക്സിനും മാസ്കും സാമൂഹിക അകലവും തുറന്നിട്ട മുറികളും തുറസായ സ്ഥലങ്ങളും മുൻനിർത്തി ഓമിക്രോൺ വകഭേദം കോവിഡ്19 കീഴടക്കുന്നത് നമുക്ക് 2022 ൽകാണാം. ചില മലയാളം സൂപ്പർ ഹീറോ സിനിമകളിലെ നായകന്മാരെ പോലെയല്ലാതെ വസ്തുനിഷ്ഠാപരമായി, യാഥാർത്ഥ്യബോധത്തോടെ പാൻഡെമിക് രക്ഷകനാകട്ടെ "ഒമിക്രാൺ" വകഭേദം.ഡോ സുൽഫി നൂഹു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (1 hour ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (1 hour ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (1 hour ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (3 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (3 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (3 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (4 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (4 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (4 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (4 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (4 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (4 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (5 hours ago)

Malayali Vartha Recommends