ശബരിമലയില്‍ ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച തീര്‍ത്ഥാടകന്‍ പിടിയില്‍... പമ്പയില്‍ നിന്നും പിടികൂടിയ ശ്രീറാമിനെ സന്നിധാനം പൊലീസിന് കൈമാറി!

ശബരിമലയില്‍ ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച തീര്‍ത്ഥാടകന്‍ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ശ്രീറാം (32) എന്നയാളാണ് പിടിയിലായത്. ആക്രമണത്തില്‍ ബിനീഷ് എന്ന ജീവനക്കാരന്റെ തലക്കാണ് പരുക്കേറ്റത്. ഒരു മണിക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്നു മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ദര്‍ശനത്തിനായി ഒരു സംഘം തീര്‍ത്ഥാടകര്‍ ഈ സമയത്ത് മാളികപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ക്ഷേത്ര പരിസരം വൃത്തിയാക്കുകയാണെന്നും അല്‍പനേരം കാത്തിരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.ഇതില്‍ ക്ഷുഭിതരായ തീര്‍ത്ഥാടകരിലൊരാള്‍ തേങ്ങ കൊണ്ട് ബിനീഷിന്റെ തലക്ക് അടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ബിനീഷിനെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പമ്പ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പമ്പയില്‍ നിന്നും പിടികൂടിയ ശ്രീറാമിനെ സന്നിധാനം പൊലീസിന് കൈമാറി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപം വച്ചായിരുന്നു ഇയാള്‍ താല്‍ക്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha


























