കാമുകിയുടെ മുന്നിൽ യുവാവ് തൂങ്ങി മരിക്കാൻ കാരണം ആ 'ദേഷ്യം'; മരണ വെപ്രാളത്തിൽ തന്റെ മുന്നിൽ പിടയുന്ന കാമുകനെ ഇട്ടിട്ട് കാമുകി ഇറങ്ങിയോടി; സ്വന്തം അമ്മയെ ഓർക്കാതെ കാമുകിക്ക് വേണ്ടി ആത്മഹത്യ; ഒടുവിൽ ഞെട്ടിക്കുന്ന ആ വിവരം പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു യുവാവ് കാമുകിയുടെ മുന്നിൽ വച്ച് ആത്മഹത്യ ചെയ്ത വാർത്ത പുറത്തു വന്നത്. എന്നാൽ ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. തന്റെ നിർദ്ദേശം പാലിക്കാതെ കാമുകി ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിന് പാേയതിൽ മനംനാെന്താണ് കാമുകൻ തൂങ്ങി മരിച്ചത്. സംഭവത്തിൽ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് കണ്ടെത്തിയതോടെയാണ് ആത്മഹത്യയുടെ കാരണം അറിയുവാൻ സാധിച്ചത്.
കാമുകിയുമായി വഴക്കുണ്ടായെന്നും അതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിച്ചും കണ്ടെത്തി. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയാണ് തൂങ്ങി മരിച്ചത്. യുവാവിന് 19 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. കുമരകത്താണ് പ്രണയത്തെ ചൊല്ലി ആത്മഹത്യ ഉണ്ടായത് . യുവാവ് തൂങ്ങിമരിച്ച തോടെ , സംഭവ സ്ഥലത്തു നിന്ന് പെൺകുട്ടി ഓടിപ്പോകുകയുണ്ടായി.
ആ പെൺകുട്ടിയെ 20 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിലായിരുന്നു. ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവവികാസങ്ങൾ അരങ്ങേറിയത് . ഗോപിക്കൊപ്പം ആ കാടുകയറിയ പ്രദേശത്തിൽ പെൺകുട്ടിയും എത്തിയിരുന്നു. അവിടെവച്ചായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
തർക്കത്തെ തുടർന്ന് പയ്യൻ ആത്‍മഹത്യ ചെയ്തു. പെൺകുട്ടി അവിടെ നിന്നും ഓടിപ്പോയി. പെൺകുട്ടിയെ ഇവിടെനിന്നും കാണാതായതോടെ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച പൊലീസിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിൽ മാലിക്കായൽ പ്രദേശത്ത് നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രദേശവാസി വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺക്കുട്ടിയെ കണ്ടത്.
ഭയന്ന് വിറച്ച് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി തീർത്തും അവശയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ വീട്ടിൽ എത്തിച്ചു. രാത്രി മുഴുവൻ സമീപത്തെ ചതുപ്പിലെ കുറ്റിക്കാട്ടിൽ കഴിച്ചിച്ചു കൂട്ടുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. കുമരകം എസ്.ഐ എസ്. സുരേഷും സംഘവും സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ മാറ്റി. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പൊലീസിൽ തിങ്കളാഴ്ച പരാതി നൽകിയിരുന്നു.
ഒരു ബാഗും ഗോപി എഴുതി എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് ഗോപി എഴുതിയത് എന്നാണ് പോലീസിന്റെ നിഗമനം. പെൺകുട്ടി ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കാൻ പോയതുമായി ബന്ധപ്പെട്ടു നടന്ന തർക്കം മൂലമാണ് ആത്മഹത്യ. പെൺകുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായൽ ഭാഗത്തു നിന്നു മാസ്ക്കും തൂവാലയും പൊലീസ് കണ്ടെത്തുകയും ചെയ്തു . ഈ തൂവാലയും മാസ്ക്കും പെൺകുട്ടിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു . പെൺകുട്ടിയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തിന്റെ അടുത്തുനിന്നും തന്നെ കണ്ടെത്തി.
ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തുകയായിരുന്നു . ഗോപിയും പെൺകുട്ടിയും നടന്നു പോകുന്നതിന് നാട്ടുകാർ ദൃക്സാക്ഷികളാണ് . ഇവർ നടന്നു പോയതിനു ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ട് നാട്ടുകാരിൽ ചിലർ ഇതുവഴി പോയി. അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഗോപിയെ നാട്ടുക്കാർ കാണുന്നത്. പെൺകുട്ടിയാകട്ടെ കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് അവിടെ ഉള്ള വീട്ടുകാർ കാണുകയുണ്ടായി.
ഗോപി മൊബൈൽ ഫോൺ ടെക്നിഷ്യൻ ആണു . നഴ്സിങ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഗോപിയും ഈ പെൺകുട്ടിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. കായൽ തീരത്ത് എത്തിയ ശേഷം ഇരുവർക്കുമിടയിൽ തർക്കം ഉണ്ടാകുകയായിരുന്നു . ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തുകയുണ്ടായി .
https://www.facebook.com/Malayalivartha



























