Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സാധാരണക്കാരൻ നിയമം കയ്യിലെടുക്കുന്നതിലും ഭീകരമാണ് നിയമപാലകർ തന്നെ അത് ചെയ്യുന്നത്; പൊലീസുകാർ നിയമത്തിൽ പറയുന്നത് ചെയ്യാതെ, സ്വയം വിധിച്ച്, സ്വന്തമായി നീതി നടപ്പാക്കുന്ന സംവിധാനത്തിന് പണ്ടും ഇന്നും ഒരു പേര് മാത്രമേയുള്ളൂ—പൊലീസ് രാജ്; ട്രെയിൻ യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ ന്യായീകരിക്കുന്നവരോട് പറയാനുള്ളത്; തുറന്നടിച്ച് ശ്രീജിത്ത് പണിക്കർ

05 JANUARY 2022 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ട്രെയിൻ യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ ന്യായീകരിക്കുന്നവരോട് ശ്രീജിത്ത് പണിക്കർ ചില കാര്യങ്ങൾ പറയുകയാണ്. അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ട്രെയിൻ യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ ന്യായീകരിക്കുന്നവർ അറിയാൻ. യാത്രക്കാരനിൽ ആരോപിക്കപ്പെട്ടത് മൂന്ന് കുറ്റങ്ങളാണ്:

[1] സ്ലീപ്പർക്ലാസ് യാത്രയ്ക്കുള്ള ടിക്കറ്റ് ഉണ്ടായിരുന്നില്ല.

[2] മദ്യപിച്ച് ട്രെയിനിൽ കയറി.

[3] സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു.

ഈ സാഹചര്യത്തിൽ പൊലീസ് ചെയ്യേണ്ടത് എന്തായിരുന്നു? മൂന്നിനും നിയമപ്രകാരമുള്ള ശിക്ഷ പിഴയും തടവുമാണ്. എന്നാൽ അത് തീരുമാനിക്കേണ്ടത് പൊലീസ് അല്ല. അയാളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി ഹാജരാക്കുക എന്നതാണ് പൊലീസിന്റെ ജോലി. മദ്യപിച്ചെന്ന് സ്ഥാപിക്കാനായി ടെസ്റ്റും അറസ്റ്റിനായി പരാതിയും ഒക്കെ ഉണ്ടാകണം. പകരം പൊലീസ് എന്താണ് ചെയ്തത്?

[1] അയാളെ മർദ്ദിച്ചു.

[2] മദ്യപിച്ചെന്ന് സ്ഥാപിക്കാനുള്ള ടെസ്റ്റ് നടത്തിയില്ല.

[3] ട്രെയിനിൽ നിന്ന് പുറത്താക്കി.

[4] അറസ്റ്റ് ചെയ്തില്ല.

[5] അയാൾ ആരെന്നറിയില്ല.

[6] അയാൾക്കെതിരെ കേസെടുത്തില്ല.

[7] അയാൾക്കെതിരെ പരാതി കയ്യിലില്ല.

ഇതിൽ പൊലീസിന്റെ നിയമലംഘനം വ്യക്തമല്ലേ? അയാൾ പൊലീസിനെയോ യാത്രക്കാരെയോ ആക്രമിക്കുകയായിരുന്നു എങ്കിലോ, ആയുധം ഉപയോഗിച്ചെങ്കിലോ, പിടി കൊടുക്കാതെ രക്ഷപെടാൻ നോക്കിയെങ്കിലോ ശാരീരികമായി അയാളെ കീഴ്പ്പെടുത്തേണ്ടി വന്നേക്കാം. എന്നാൽ നിരായുധനായി തറയിൽ ഇരിക്കുന്ന ഒരാളെ നിർദ്ദയം മർദ്ദിക്കുകയാണ് പൊലീസ് ചെയ്തത്.

അയാൾ മദ്യപിച്ചിരുന്നെന്നും എന്നാൽ നഗ്നതാ പ്രദർശനമൊന്നും ഉണ്ടായില്ലെന്നും ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ക്രൂരമായി അയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മർദ്ദിച്ചില്ലെന്നും അറസ്റ്റ് ചെയ്യാതെ ഇറക്കിവിട്ടെന്നുമാണ് പൊലീസുകാരൻ പറഞ്ഞത്. മറ്റൊരു ഗോവിന്ദച്ചാമി ഉണ്ടാകുന്നത് പൊലീസ് തടഞ്ഞു എന്നു പറയുന്നവരോടാണ് എന്റെ ചോദ്യങ്ങൾ:

[1] മറ്റൊരു ഗോവിന്ദച്ചാമി ഉണ്ടാകരുതെങ്കിൽ അയാളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ എത്തിക്കണമായിരുന്നു. അത് ചെയ്തോ?

[2] മറ്റൊരു ഗോവിന്ദച്ചാമി ആകുമെന്ന് കരുതുന്നയാളെ സ്വതന്ത്രനായി കേസ് ചാർജ് ചെയ്യാതെ പുറത്തുവിടുന്നതാണോ നീതി?

[3] സ്ത്രീകളോട് മോശമായി പെരുമാറിയെങ്കിലും മദ്യപിച്ചെങ്കിലും അത് തെളിയിക്കപ്പെടേണ്ടേ? പരാതിയും പരിശോധനയും ഉണ്ടാകേണ്ടേ? കൊടും ക്രിമിനൽ എന്നൊക്കെ വിവക്ഷിക്കുമ്പോൾ അയാളെ വെറുതെ വിടാനുള്ള അധികാരം പൊലീസിന് ആരുനൽകി എന്നു പറയേണ്ടേ? അയാളൊരു ക്രിമിനൽ ആണെങ്കിൽ പൊതുസമൂഹത്തിൽ സ്വതന്ത്രനായി വിഹരിക്കാൻ വിടുകയാണോ പൊലീസ് ചെയ്യേണ്ടത്?

[4] നിയമം നടപ്പാക്കേണ്ട പൊലീസ് അല്ലേ അത് കയ്യിലെടുത്തത്?

[5] വികാരത്തള്ളിച്ചയിൽ മർദ്ദിക്കാനും മാത്രം അയാൾ ചെയ്ത കുറ്റം എന്താണ്? ആരാണ് പരാതിക്കാർ?

ചുമതലകൾ കൃത്യമായി നിർവചിക്കപ്പെട്ടൊരു സംവിധാനമാണ് ഈ രാജ്യത്തെ പൊലീസ്. കാക്കിയിട്ടാൽ കിട്ടുന്ന അമിതമായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് കണ്ട് കയ്യടിക്കരുത്. നാളെ നിങ്ങളും വേണ്ടപ്പെട്ടവരും ആ അമിതസ്വാതന്ത്ര്യത്തിന് വിധേയരായാൽ നിങ്ങൾക്ക് സ്വന്തം ബോധ്യം തിരുത്തേണ്ടിവരും. ഒരാളും നിയമം കയ്യിലെടുത്തുകൂടാ. എടുത്താൽ അതിന്റെ ഫലം അനുഭവിച്ചേ മതിയാകൂ.

വനവാസിയായ മധുവിനെ കൊന്നതും സമാനമായി നിയമം കയ്യിലെടുത്ത നാട്ടുകാരാണ്. അവർക്കും ഒരു ന്യായം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചെന്ന്. വിശന്നിട്ട് മോഷ്ടിച്ചെന്ന വൈകാരികമായ ന്യായീകരണത്തിലേക്ക് പോലും തൽക്കാലം പോകുന്നില്ല. പക്ഷെ ഒന്നുണ്ട്; മോഷണമാണ് മധു ചെയ്ത കുറ്റമെങ്കിൽ അത് തെളിയിക്കപ്പെടാനും അതിനുള്ള ശിക്ഷ നൽകാനും ഒരു സംവിധാനം ഈ രാജ്യത്ത് അന്നും ഉണ്ടായിരുന്നു.

സാധാരണക്കാരൻ നിയമം കയ്യിലെടുക്കുന്നതിലും ഭീകരമാണ് നിയമപാലകർ തന്നെ അത് ചെയ്യുന്നത്. പൊലീസുകാർ നിയമത്തിൽ പറയുന്നത് ചെയ്യാതെ, സ്വയം വിധിച്ച്, സ്വന്തമായി നീതി നടപ്പാക്കുന്ന സംവിധാനത്തിന് പണ്ടും ഇന്നും ഒരു പേര് മാത്രമേയുള്ളൂ—പൊലീസ് രാജ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (18 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (22 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends