പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്‍ഫൈന്‍, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്കയക്കണമെന്ന് പ്രോസിക്യൂഷന്‍! കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രോസിക്യൂഷന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി

കേരളം ഒന്നടങ്കം മറക്കാത്ത സംഭവമാണ് കൂടത്തായി കൊലപാതകം. കേസിന്റെ വിചാരണ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കൂടത്തായി കൂട്ടക്കൊലക്കേസില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്കയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവിശ്യം. പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്‍ഫൈന്‍, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതല്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്കയക്കണമെന്ന് പ്രോസിക്യൂഷന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കിയത്. പ്രതിഭാഗം എതിര്‍ത്തതിനാല്‍ കൂടുതല്‍ വാദംകേള്‍ക്കാന്‍ കേസ് 25-ലേക്കുമാറ്റി. മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ്, രണ്ടാം ഭര്‍ത്താവിന്റെ ആദ്യഭാര്യ സിലി എന്നിവരുടെ മരണം സയനൈഡ് അകത്തുചെന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലപാതകപരമ്പരയുടെ വിവരങ്ങള്‍ പുറത്തുവന്നശേഷം മൃതദേഹം പുറത്തെടുത്ത് രാസപരിശോധന നടത്തിയതിലാണ് സിലിയുടെ മരണകാരണവും സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























