നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി, 2015 മുതല്‍ നടന്ന ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികൾ, കൃത്യം നടത്താന്‍ കോടികൾ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തു, ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞു, ഒളിവില്‍ കഴിയുമ്പോള്‍ കൊലപ്പെടുത്താനും ശ്രമം, ജയിലില്‍ അപായപ്പെടുത്തുമെന്ന് ഭയം, ദിലീപിനെ കുരുക്കി പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍..!!!

പ്രമുഖ നടിയെ കൊച്ചിയില്‍വെച്ച് ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്ന് കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയുടെ അമ്മയാണ് ഇക്കാര്യം ഒരു പ്രമുഖ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കേസില്‍ വഴിത്തിരിവുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്.
കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.
കൂടാതെ സംവിധായകൻ ബാലചന്ദ്ര കുമാറും വെളിപ്പെടുത്തലിൽ ഇക്കാര്യം പറഞ്ഞിരുന്നു.പൾസർ സുനി ജയിലായത് കൊണ്ട് മാത്രമാണ് ജീവനോടെ ഉള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്തായാലും ഇപ്പോൾ ഈ രണ്ട് പോരുടേയും വെളിപ്പെടുത്തലുകൾ കണക്കിലെടുക്കുമ്പോൾ പൾസർ സുനിയിടെ ജീവന് ഭീഷണയുണ്ടെന്ന തരത്തിലാണ് സൂചന.
2017 ഫെബ്രുവരി 17നാണ് പ്രമുഖ നടിയെ ആക്രമിച്ചത്. കേസിൽ ദിലീപിനെതിരെ വീണ്ടും ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്യും. അടുത്ത തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ഇനി ഈ കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.
പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും പ്രമുഖ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്. തന്നെ ആലുവ ജയിലിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. കാവ്യയും തന്നെ ഇക്കാര്യം പറഞ്ഞ് നിരവധി തവണ വിളിച്ചിരുന്നു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലിലില്‍ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നത്. താനത് നേരിട്ട് കണ്ടതാണ്. സൂപ്രണ്ടിന്‍റെ മുറിയില്‍ വെച്ചാണ് താനും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി.
ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍' കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചു.എന്നാൽ നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha