സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ, സ്കൂളുകൾ അടയ്ക്കുന്നു...!!! കൊവിഡ് വ്യാപിച്ചാൽ ഏത് സ്ഥാപനവും അടയ്ക്കാം..ഒമ്പതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം, വാരാന്ത്യ നിയന്ത്രണങ്ങളും...രാത്രികാല കർഫ്യുവും ഇല്ല, അവലോകന യോഗത്തിലെ തീരുമാനങ്ങളിങ്ങനെ...

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. സ്‌കൂളുകളില്‍ ഇനി മുതല്‍ ഒമ്പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക.രണ്ടാഴ്ചയ്‌ത്തേക്കാണ് നിയന്ത്രണം. ഉയര്‍ന്ന ക്ലാസുകളും കോളേജുകളും പ്രവര്‍ത്തിക്കും. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക.
സ്‌കൂളുകള്‍ അടയ്ക്കുന്ന വിഷയത്തില്‍ കോവിഡ് അവലോകന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയാല്‍ അത് ഗൗരവമായി കണ്ട് ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെടുകയും, തിരുവനന്തപുരത്തെ ഫാർമസി കോളേജ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.സർക്കാർ പരിപടികൾ പരമാവധി ഓൺലൈനായി നടത്താനും തീരുമാനമായി.
കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് 18 സജീവ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ജില്ലയിലെ 12 കോളേജുകളിലായി വിദ്യാർഥികൾക്കടക്കം 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറോളം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം എൻജിനിയറിങ് കോളേജ് അടച്ചു.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ വിദ്യാർഥികൾക്കിടയിൽ വൻ തോതിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
84 വിദ്യാർഥികൾക്കാണ് രണ്ടു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാന വിദ്യാർഥികൾ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകി. ക്ലാസുകൾ ഓൺലൈനാക്കി. വെള്ളിയാഴ്ച കോളേജിൽ കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മിക്ക കോളേജുകളുടെയും ഹോസ്റ്റലുകൾ അടച്ച് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ശ്രീചിത്ര ആശുപത്രിയിൽ ഡോക്ടർമാരടക്കം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50-ലേറെ പോലീസുകാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. രണ്ട് എസ്.എച്ച്.ഒ.മാരടക്കമാണിത്.കരവാരത്ത് എൻ.സി.സി. ക്യാമ്പിലും കൂട്ടത്തോടെ കോവിഡ് വ്യാപിച്ചു. ക്യാമ്പിലെ 25 പേർക്കാണ് രോഗബാധയുണ്ടായത്. ഗവ. കോളജ് ഓഫ് എൻജിനിയറിങ്, പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജ്, എൽ.ബി.എസ്., ബാർട്ടൺഹിൽ തുടങ്ങിയ കോളേജുകളിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു.
പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജിൽ 45 വിദ്യാർഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് ഇവിടെ തിരഞ്ഞെടുപ്പു നടത്തിയിരുന്നു. അതാണ് വ്യാപനം രൂക്ഷമാകാൻ കാരണം. ഇതിനിടെ, അവസാന വർഷക്കാരുടെ ഇന്റേണൽ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ കോളേജ് അധികൃതർ തീരുമാനിച്ചതിനെതിരേ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്കും ഫാർമസി വിദ്യാർഥികൾക്കുമടക്കം കഴിഞ്ഞ പത്തു ദിവസത്തിനിടെ 173 പേർക്കാണ് കോവിഡ് ബാധിച്ചത്.
https://www.facebook.com/Malayalivartha