Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി പീഡനം, വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഫ്ലാറ്റിലും... ഹോട്ടല്‍ മുറിയില്‍വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി, ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്, ബലാത്സം​ഗ കുറ്റത്തിന് കേസെടുത്ത പിന്നാലെ ഒളിവിൽ പോയ ശ്രീകാന്തിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തും മുമ്പേ പിടികൂടാനാൻ നിർദ്ദേശം...!!!

19 JANUARY 2022 12:07 PM IST
മലയാളി വാര്‍ത്ത

വ്ലോ​ഗർ ശ്രീകാന്ത് വെട്ടിയാരെ പിടികൂടി അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കൊല്ലം സ്വദേശി നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു. ശ്രീകാന്ത് വെട്ടിയാറിന്റെ പീഡനത്തെക്കുറിച്ച് പരാതിക്കാരി സാമൂഹികമാധ്യമം വഴി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സോഷ്യല്‍മീഡിയയില്‍ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ബലാത്സംഗക്കേസ് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുകയാണ്. തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗക്കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഏറെ കാഴ്ച്ചക്കാരുള്ള വ്‌ളോഗറായിരുന്നു ഇദ്ദേഹം. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്.

ഏറെ താമസിയാതെ ശ്രീകാന്തിന്റെ വീഡിയോകള്‍ക്ക് ആരാധാകരേറെയായി. പൊളിറ്റിക്കല്‍ കറക്‌ട്നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ സൃഷ്ടിച്ചു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (18 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (24 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (37 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (44 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (56 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (59 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends