Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്; സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്; വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

21 JANUARY 2022 03:52 PM IST
മലയാളി വാര്‍ത്ത

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു . പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്.

സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവെച്ചപ്പോൾ നാടിന്റെ രക്ഷയേക്കാൾ ഞങ്ങൾക്ക് വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്.

ടെസ്റ്റ് പൊസിറ്റിവ് നിരക്ക് 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേർ മൂന്ന് ദിവസം ശീതികരിച്ച ഹാളിൽ സമ്മേളനങ്ങളിൽ പങ്കെടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടായത്.

ആരോഗ്യമേഖല പൂർണമായും അവതാളത്തിലായിരിക്കുകയാണ്. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സർക്കാർ ആശുപത്രികളിലില്ല. വേലി തന്നെ വിളവ് തിന്നുമ്പോൾ ക്വോറന്റയിൻ എന്നത് കേരളത്തിൽ അപ്രസക്തമായിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടുന്നതിൽ മുമ്പത്തെ പോലെ സർക്കാർ സമ്പൂർണ്ണ പരാജയമായിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വർദ്ധനവുണ്ടായാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800 രൂപയായി വർധിക്കും...  (7 minutes ago)

NSS-ന്റെ വേദിയിൽ രാഹുലിന് വമ്പൻ സ്വീകരണം..! 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (9 minutes ago)

സങ്കടം അടക്കാനാവാതെ... നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു  (22 minutes ago)

തലസ്ഥാനം വളഞ്ഞ് NSG വഴികൾ അടയ്ക്കുന്നു ഇത് അറിഞ്ഞില്ലെങ്കിൽ പെടും ഇന്നും നാളെയും സംഭവിക്കുന്നത്  (29 minutes ago)

സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്  (33 minutes ago)

പവന് 1520 രൂപയുടെ വർദ്ധനവ്  (47 minutes ago)

കുറ്റിക്കാട്ടിൽ മറ്റൊരു യുവതിയുമായി മറ്റേ പണി മധുരയിലിട്ട് ബെഞ്ചമിനെ പോലീസ് പൂട്ടിയത് ഉടുതുണിയില്ലാതെ...!!  (51 minutes ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു...  (1 hour ago)

മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിനെ വളഞ്ഞ് നായന്മാർ NSS-ന്റെ വേദിയിൽ വമ്പൻ സ്വീകരണം..! സതീശന് അറ്റാക്ക്..? 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (1 hour ago)

പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്...  (1 hour ago)

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്....  (1 hour ago)

കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം  (2 hours ago)

ആദിവാസി സ്ത്രീയുടെ മരണം തലയോട്ടി പൊട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് ...  (2 hours ago)

Malayali Vartha Recommends