Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ചെറാട് കുറുമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുത്തു; വാളയാര്‍ റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികളും കുറ്റക്കാർ; വനംവകുപ്പിന്റെ നടപടി ആളുകള്‍ വനത്തില്‍ അതിക്രമിച്ച്‌ കയറുന്ന പ്രവണത തടയാനെന്ന് വനം മന്ത്രി

14 FEBRUARY 2022 07:38 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തു വനം വകുപ്പ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച്‌ കടന്നതിനാണ് കേസ്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തു. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇനിയും ആളുകള്‍ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയില്‍, കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.

ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാള്‍ മല കയറിയിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്‌ലാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ ഈ മേഖലയിലേക്ക് പോകുകയും തെരച്ചില്‍ നടത്തുകയുമായിരുന്നു. കുറുമ്ബാച്ചി മലയില്‍ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.

ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends