അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ്; സംവിധായകന്‍ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു; ഫോണ്‍വിളികള്‍ ഉള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ സിനിമാമേഖലയിലെ കൂടുതല്‍പ്പേരെ വിളിപ്പിച്ചേക്കുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ഫോണ്‍വിളികള്‍ ഉള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ സിനിമാമേഖലയിലെ കൂടുതല്‍പ്പേരെ വിളിപ്പിക്കും.
കേസില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യാന്‍ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി. അനൂപിന് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് എത്താത്തതെന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിനുശേഷം ദിലീപിനെ ചോദ്യംചെയ്യും. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ശനിയാഴ്ച ലഭിച്ചേക്കും.
https://www.facebook.com/Malayalivartha

























