വാക്കുതർക്കത്തിനിടയിൽ വാഹനത്തിനകത്ത് സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് യുവാവിനെ വെടിവെച്ചു; രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിടിയില്‍

ഇടുക്കി ബിഎല്‍ റാമില്‍ യുവാവിനെ സമീപ സ്ഥലമുടമ എയര്‍ഗണ്‍ ഉപയോഗിച്ച് വെടി വച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജ്നാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ബിഎല്‍ റാവ് സ്വദേശി കരിപ്പക്കാട്ട് ബിജു വര്‍ഗ്ഗീസ്നെ ശാന്തന്‍ പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പരുക്കേറ്റ മൈക്കിള്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം സൈഡ് കൊടുകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടി വയ്പ്പില്‍ കലാശിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മൈക്കിള്‍ രാജിനും. ബിജുവിനും ബിഎല്‍ റാമില്‍ ഏലത്തോട്ടമുണ്ട് ഇരുവരുടേയും തോട്ടത്തിലേയ്ക്ക് ഒരു വഴിയിലൂടെയാണ് പോകുന്നതും. വൈകുന്നേരം തോട്ടത്തില്‍ നിന്നും ബിജുവും.
തോട്ടത്തിലേയ്ക്ക് മൈക്കിള്‍രാജും വാഹനവുമായി എത്തി. വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ബിജു വാഹനത്തിനകത്ത് സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൈക്കിള്‍ രാജിന്‍റെ വയറിനാണ് വെടിയേറ്റത്. വെടി വച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha