മൂന്നാം ദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്ന് മാതാപിതാക്കള്‍

മൂന്നാം ദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് മാതാപിതാക്കള്‍. ഇടുക്കി വട്ടവടയിലെ ജയസേനന്‍ എസക്കി റാണി ദമ്പതികളുടെ കുഞ്ഞാണു ജനിച്ചു മൂന്നു ദിവസത്തിനുള്ളില്‍ മരണപ്പെട്ടത്. പ്രസവം നടന്ന അന്ന് തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും തുടര്‍ചികിത്സ നിഷേധിച്ചുവെന്നുമാണ് ദമ്പതികളുടെ പരാതി.
ഒന്‍പതാം തീയതി അതിരാവിലെയാണ് വയറ് വേദനയെത്തുടര്‍ന്ന് എസക്കി റാണിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പ്രസവ ശേഷം പരിശോധന നടത്തി ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തി മൂന്നാം ദിവസം കുഞ്ഞിന്റെ മൂക്കില്‍ ചോര വന്നു. അടിമാലി ആശുപത്രിയില്‍ നിന്നുള്ള ചികില്‍സ പിഴവാണ് മരണകാരണമെന്നാണ് ആരോപണം.
അതേസമയം, കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം ലഭിച്ചതിനു ശേഷം തുടര്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. മാതാവ് കോവിഡ് പോസിറ്റീവ് ആയിരുന്നതിനാല്‍ പ്രസവം കഴിഞ്ഞ് പരിശോധനയ്ക്കു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
കോവിഡ് ബാധിതയായതിനാല്‍ ജില്ലാ ആശുപത്രിയിലേക്കു റഫര്‍ ചെയ്‌തെങ്കിലും ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയില്‍ കിടക്കാന്‍ കഴിയാത്തതിനാലാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























