ബാബുവിനെ നേരത്തെ രക്ഷിക്കാമായിരുന്നോ? രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച; നടപടിയുമായി അഗ്‌നിരക്ഷാസേന

പാലക്കാട് ചേറാട് മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റമുള്‍പ്പെടെ ജില്ലയില്‍ കൂട്ട നടപടി.
ജില്ലാ ഫയര്‍ ഓഫീസറായ വി കെ ഋതീജിനെ വിയ്യുരിലേക്ക് സ്ഥലം മാറ്റി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാലക്കാട്, കഞ്ചിക്കോട് സ്‌റ്റേഷന്‍ ഓഫീസര്‍മാരേയും സ്ഥലം മാറ്റിയിട്ടുണ്ട്. ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് നടപടിക്ക് കാരണം. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ ടി അനൂപിനെ പാലക്കാട്ടെക്ക് മാറ്റി നിയമിച്ചു.
നേരത്തെ വിഷയത്തില്‍ ജില്ലാ ഫയര്‍ ഓഫീസറായ വി കെ ഋതീജിനോട് കാരണം കാണിക്കല്‍ നോട്ടീസ് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ യഥാസമയം മേലധികാരികളെ അറിയിച്ചില്ലെന്നും പറഞ്ഞായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha