മേയര്‍ ഹാപ്പിയാണ്... പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തിരുവനന്തപുരത്തെ നഗരവികസനത്തിന് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശം തേടി മേയര്‍ ആര്യ രാജേന്ദ്രന്‍. 2022 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്കാണ് പൊതു ജനങ്ങളോട് നിര്‍ദേശം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ വേണം എന്ന് ചോദിച്ചുകൊണ്ട് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഇമെയിലില്‍ അയക്കണം.
നഗരവികസനത്തിന് എന്തൊക്കെ വേണമെന്ന് തിരുവനന്തപുരം നഗരവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികള്‍ക്കും പറയാം. പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റിന്റെ ഭാഗമാക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ അയച്ച് നഗരവികസനത്തില്‍ പങ്കാളികളാകണമെന്നും ആര്യ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha