ഒന്ന് വിചാരിച്ചാല്‍ നേടും... ഗവര്‍ണര്‍ക്ക് വേണ്ടി ഉത്തരവിടുന്ന ഐഎഎസുകാരന്‍ വിയോജനക്കുറുപ്പെഴുതിയതിന് തെറിപ്പിച്ചു; സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിനെ പറപ്പിച്ചതിന് പിന്നാലെ അതും പാസാക്കി; രാജ്ഭവന്‍ പിആര്‍ഒയുടെ പുനര്‍നിയമനവും പാസാക്കി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ നിസാരനായി കണ്ട സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേ കിടക്കുന്നു. എല്ലാ ഉത്തരവും ഗവര്‍ണര്‍ക്ക് വേണ്ടിയാണ് സെക്രട്ടറിമാര്‍ ഒപ്പിടുന്നത്. എന്നാല്‍ ഗവര്‍ണറുടെ ഓഫീസിന് വേണ്ടിയുള്ള നിയമനത്തില്‍ വിയോജന കുറിപ്പ് എഴുതിയാല്‍ സഹിക്കുമോ. അവസാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റുക തന്നെ ചെയ്തു.
അതിന് പിന്നാലെ രാജ്ഭവന്‍ പിആര്‍ഒ ആയി കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ്.ഡി.പ്രിന്‍സിന് ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിയുന്നതു വരെ പുനര്‍നിയമനം നല്‍കി ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിട്ടു. സര്‍വീസില്‍നിന്നു വിരമിച്ച പ്രിന്‍സിനു പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിലേക്കു രാജ്ഭവന്‍ കത്തെഴുതിയെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. ഒടുവില്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഇടഞ്ഞ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയത്.
കേരള സര്‍വകലാശാല പിആര്‍ഒ ആയിരുന്ന പ്രിന്‍സിനെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2016 മാര്‍ച്ച് 2ന് ആണ് രാജ്ഭവന്‍ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചത്. 2020 മേയ് 31ന് അദ്ദേഹം വിരമിച്ചു. പിആര്‍ഒ ആയി പുനര്‍നിയമനം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ജൂലൈ രണ്ടിനു തന്നെ സര്‍ക്കാരിലേക്കു കത്തെഴുതിയെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയാറായില്ല. പുനര്‍നിയമനം ലഭിക്കാത്തതിനാല്‍ താല്‍ക്കാലികമായി രാജ്ഭവനില്‍നിന്ന് ഓണറേറിയം വാങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു പ്രിന്‍സ്. സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞതോടെ പഴയ ഫയലിന് അനക്കം വയ്ക്കുകയും ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കുകയുമായിരുന്നു.
അതേസമയം ഗവര്‍ണറുടെ വിലപേശല്‍ രീതി ജനങ്ങളെ അറിയിക്കാനായി നിയമസഭാ സമ്മേളനം തന്നെ മാറ്റിവച്ച് അദ്ദേഹത്തെ തുറന്നു കാണിക്കുകയാണ് വേണ്ടിയിരുന്നത് എന്ന അഭിപ്രായത്തില്‍ സിപിഐ. നയപ്രഖ്യാപനം വായിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല.
ആ ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നതിനു പകരം അദ്ദേഹത്തിന്റെ ആവശ്യത്തിനു വഴങ്ങി പൊതുഭരണ സെക്രട്ടറിയെ നീക്കി സര്‍ക്കാര്‍ കീഴടങ്ങിയതിനോടു സിപിഐ യോജിക്കുന്നില്ല. ഗവര്‍ണര്‍ക്കു വഴങ്ങിയതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്തുകയാണു വേണ്ടതെന്നു മുഖപ്രസംഗത്തില്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ് തിരക്കിട്ടു കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയിലും അതില്‍ ഒടുവില്‍ ഒപ്പിട്ട ഗവര്‍ണറുടെ തീരുമാനത്തിലും എതിര്‍പ്പു പരസ്യമാക്കിയതിനു പിന്നാലെയാണു നയപ്രഖ്യാപന വിവാദത്തിലും സിപിഐ ഇടയുന്നത്. ഇതേസമയം, സിപിഐയുടെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ട്. സര്‍ക്കാരിനെയും ഗവര്‍ണറെയും ഒരേസമയം തള്ളിപ്പറയുന്ന പ്രതിപക്ഷത്തിന്റെ സ്വരമാണു സിപിഐയില്‍ നിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാര്യത്തിലും ഇതേ സമീപനമാണു സിപിഐ പ്രകടിപ്പിച്ചത്. രാഷ്ട്രീയ കൂടിയാലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സിപിഐ എതിര്‍ത്തു; അതു ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഒടുവില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി അപേക്ഷിച്ചതിനെത്തുടര്‍ന്ന് ഒപ്പിട്ടപ്പോള്‍ അതിന്റെ ആവശ്യകത ഗവര്‍ണര്‍ക്കു ബോധ്യമായിക്കാണും, പക്ഷേ സിപിഐക്ക് ബോധ്യമായില്ല എന്നു ചൂണ്ടിക്കാട്ടി.
ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ അതിനായി വിലപേശിയതു ശരിയായില്ല. ഉദ്യോഗസ്ഥനെ മാറ്റിയോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അങ്ങനെ വഴങ്ങാന്‍ പാടില്ലായിരുന്നു. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രസംഗം അതേപടി അംഗീകരിക്കാനും വായിക്കാനും ഗവര്‍ണര്‍ക്കു ബാധ്യതയുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha