വിനോദയാത്ര കണ്ണീര്‍യാത്രയായി....... കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കു പോയ പതിനൊന്നുകാരന്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു, മകന്റെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കള്‍

വിനോദയാത്ര കണ്ണീര്‍യാത്രയായി....... കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കു പോയ പതിനൊന്നുകാരന്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു.
കോട്ടയം പാലാ വയല പോതമ്മാക്കിയില്‍ ഷിബു-റീബ ദമ്പതികളുടെ മകന്‍ റിനോ ജോര്‍ജ് (11) ആണ് വെല്ലിംഗ്ടണ്‍ ഐലന്‍ഡ് കസിനോ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത്.
അമ്മയുടെ അനുജത്തിയുടെ കുടുംബത്തിനൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് റിനോ ഹോട്ടലില്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കുട്ടിയെ പോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാപിതാക്കള്‍ പാലായില്‍ നിന്ന് എത്തിയിട്ടുണ്ടെന്നും ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടു നല്‍കുമെന്നും ഹാര്‍ബര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha

























