സിമി സംഘടനയുടെ മറവില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ നടത്തിയ വന്‍സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് കോട്ടയം ജില്ലയിലെ വാഗമണ്‍ കോലാഹലമേട്ടിലെ മലഞ്ചെരുവുകളില്‍... രാജ്യത്തെ അവര്‍ ഒറ്റിയത് വാഗമണ്‍ മലയിടുക്കില്‍

സിമി സംഘടനയുടെ മറവില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ നടത്തിയ വന്‍സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് കോട്ടയം ജില്ലയിലെ വാഗമണ്‍ കോലാഹലമേട്ടിലെ മലഞ്ചെരുവുകളിലാണ്.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ സ്ഫോടനകളിലായി അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു കൊടുംക്രൂരതയ്ക്ക് പരിശീലനം നടന്നത് വാഗമണില്‍ വെച്ചായിരുന്നു.
വാഗമണിലെ കോലാഹല മേട്ടില്‍ നിരോധിത സംഘടനയായ സിമി 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നടത്തിയ ക്യാമ്പിന് നേതൃത്വം നല്‍കിയവതിലും വിവിധ സ്ഫോടനങ്ങള്‍ ആസൂത്രമം ചെയ്തതിലും പ്രധാനികളായിരുന്നു ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ഷാദുലി സഹോദരന്‍മാര്‍.
ഈരാറ്റുപേട്ട പീടികയില്‍ പി.എ.ശാദുലി എന്ന ഹാരിസും സഹോദരന്‍ പീടിക്കല്‍ പി.എ.ഷിബിലിയും ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പി.എ.മുഹമ്മദ് അന്‍സാര്‍ എന്ന അന്‍സാര്‍ നദവിയും പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ എന്ന മന്‍സൂണും ഉള്‍പ്പെട്ട സംഘമാണ് വാഗമണ്‍ ആയുധപരിശീലനക്യാമ്പിന് ചുക്കാന്‍ പിടിച്ചത്. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഉള്‍പ്പെടെ ഉന്നത പഠനത്തിന് വീടുവിട്ടുപോയ ഷിബിലി, ഷാദുലി സഹോദരന്‍മാര്‍ പിന്നീട് സിമിയിലൂടെ കൊടുംതീവ്രവാദ പ്രസ്ഥാനത്തിലെ പ്രധാനികളായി മാറുകയായിരുന്നു.
അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഷിബിലി സാദുലി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിന് വധശിക്ഷ പ്രഖ്യാപിച്ചിരിക്കെ വാഗമണ്‍ ക്യാമ്പ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാഗമണ്‍ സിമി ക്യാമ്പിലാണ് അതിമാരകമായ ടൈം ബോംബുകള്‍ നിര്‍മിക്കാനുള്ള അതീവ രഹസ്യപരിശീലനം പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ തുടരെ സന്ദര്‍ശനം നടത്തിയിരുന്ന ഇതേ സംഘത്തിലെ വിദഗ്ധര്‍ നടത്തിയത്.
അലൂമിനിയം പുട്ടുകുടത്തിലും ചോറ്റുപാത്രത്തിലും ഉള്‍പ്പെടെ ചെറുതും വലുതുമായ ബോംബ് നിര്‍മിക്കുക മാത്രമല്ല ജനവാസം തീരെ കുറഞ്ഞ കോലാഹല മലയിടുക്കില്‍ മോഡല്‍ ബോംബുകള്‍ പൊട്ടിക്കുകയും ചെയ്തിരുന്നു. നായാട്ടുസംഘം വെടിപൊട്ടിച്ചതാണെന്ന് ദേശവാസികള്‍ കരുതിയെങ്കിലും രാജ്യത്തെ ചുട്ടെരിക്കാനുള്ള കൊടുംതീവ്രവാദികളുടെ പരിശീലനമാണ് നടന്നതെന്ന് പിന്നീടാണ് വ്യക്തമായത്. അതിവരഹസ്യമായി വാഗമണിലെ സമുദായനിയന്ത്രണത്തിലുള്ള ഹാളില്‍ രാത്രിയായിരുന്നു ബോംബുനിര്‍മാണം എങ്ങനെയെന്ന് നേരിട്ടും വീഡിയോയും പിന്നീട് ലൈവായും സിമിസംഘം പരിശീലിപ്പിച്ചത്.
മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, അലഹബാദ്, ഡല്‍ഹി തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് ട്രെയിനിലും വിമാനത്തിലുമാണ് അന്ന് എറണാകുളം വഴി ഈ സംഘം ഈരാറ്റപേട്ട, ഏലപ്പാറ റൂട്ടുകളില്‍ വാഗമണ്‍ കോലാഹലമേട്ടിലെത്തിയത്. ഇവിടെ സംഘത്തിന് ഒളിവില്‍ പാര്‍ക്കാന്‍ ഇടവും വിഭവസമൃദ്ധമായ ഭക്ഷണവും ഷിബിലിയും ഷാദുലിയും ഉള്‍പ്പെടുന്ന സംഘമാണ് ഏര്‍പ്പാടാക്കിയത്.
വാഗമണ്‍ കേസില്‍ 35 പ്രതികളാണ് പില്‍ക്കാലത്ത് വിചാരണ നേരിട്ടത്.
ഇതില്‍ 18 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തുകയും ശിക്ഷ വാങ്ങുകയും ചെയ്തു. 17 പേരെ അന്ന് വെറുതെ വിടുകയും ചെയ്തിരുന്നു. നാല് മലയാളികളടക്കം സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ്.
വാഗമണിലെ ആളൊഴിഞ്ഞ പാറയിടുക്കുകളിലും മലഞ്ചെരുവുകളിലും യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം, മലകയറ്റ പരിശീലനം, ബോംബ് നിര്‍മ്മാണം, റേസിംഗ് എന്നിവ നടന്നുവെന്നും രാജ്യത്തെ വിവിധ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഈ രഹസ്യ ക്യാമ്പിലാണെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. കായംകുളം, ആലുവ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍നിന്നുള്ള മുന്തിയ ഇനം റെന്റ് എ കാറുകളിലായിരുന്നു സംഘത്തിന്റെ വാഗമണ്‍ യാത്രകള്‍.
രാജ്യത്തെ നടുക്കിയ നൂറു കണക്കിനു പേര്‍ കൊല്ലപ്പെട്ട വിവിധ സ്ഫോടനക്കേസുകളില്‍ പ്രതികളായി ഗുജറാത്തിലെ സബര്‍മതി, കര്‍ണാടകയിലെ ഹിന്ദാലക സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണു വാഗമണ്‍ കേസുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ ചെയ്തത്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെയും സ്ഫോടകവസ്തു നിരോധന നിയമത്തിലെയും വിവിധ വകുപ്പുകളും ഗൂഢാലോചനയുമാണു പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. മുപ്പത്തഞ്ചാം പ്രതി മുംബൈ പൈദുനി അബ്ദുല്‍ സുബുഹാന്‍ ഖുറേഷിയെ വിചാരണയുടെ അവസാന ഘട്ടത്തിലാണു എന്‍ഐഎയ്ക്ക് പിടികൂടാന്‍ കഴിഞ്ഞത്. മുപ്പത്തേഴാം പ്രതി ഉത്തര്‍പ്രദേശ് അസംമാര്‍ഗ് വാസിഖ് അബ്ദുല്ല ഒളിവിലായിരുന്നു. മുപ്പത്തൊന്നാം പ്രതി മധ്യപ്രദേശ് ഖന്‍ദവാ മെഹബൂബ് മാലിക് ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്‍ഡോറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിക്കുകയും ചെയ്തു.
വാഗമണില്‍ ആയുധ പരിശീലന ക്യാംപ് നടത്തിയെന്ന കേസില്‍ 18 പ്രതികള്‍ക്കും ഏഴുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
സഹോദരങ്ങളായ ഷാദുലിയും ഷിബിലിയും വാഗമണ്‍ കേസിലും അന്‍സാറും ഷാദുലിയും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. സബര്‍മതി ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഷിബിലി.
വാഗമണ്‍ ക്യാമ്പിനു പിന്നാലെ അവിടെ ലഭിച്ച പരിശീലനത്തിന്റെ ഭാഗമായി 2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിലുണ്ടായ തുടര്‍ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്നും സിമിയുടെ പിന്തുണയുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
" a
https://www.facebook.com/Malayalivartha