Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും... രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി

19 FEBRUARY 2022 08:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികള്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്മാര്‍ട്ട് മീറ്റര്‍ അടുത്തു തന്നെ വരും. അപ്പോള്‍ പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനാകും. അതേസമയം പീക് അവറില്‍ ലേശം കൂട്ടാനും കഴിയും. പകല്‍സമയത്ത് നിരക്ക് കുറച്ചാലല്ലേ നാട്ടില്‍ വ്യവസായം വരുകയുള്ളൂവെന്നും മന്ത്രി ചോദിച്ചു.

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിര്‍ത്തണം, അതിന് ഒരു ഉടക്ക് താന്‍ പറയണം എന്നാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത്. അതിരപ്പിള്ളിയെ വിട്, ബാക്കിയുള്ളത് നമുക്ക് തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.

കരിയാര്‍കുറ്റി പദ്ധതി വന്നാല്‍ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്‌നത്തില്‍, ചെയര്‍മാനും ബോര്‍ഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്. ഇപ്പോള്‍ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചെയര്‍മാന് മന്ത്രിയുടെ പിന്തുണ ഉണ്ടെന്നാണോ കണക്കാക്കേണ്ടതെന്ന് ചോദ്യത്തിന്, ചെയര്‍മാനെ സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. മന്ത്രിക്ക് ഇതില്‍ എന്ത് പിന്തുണയാണുള്ളതെന്ന് കൃഷ്ണന്‍കുട്ടി ചോദിച്ചു. കാബിനറ്റാണ് തീരുമാനിക്കുന്നത്. കെഎസ്ഇബിയിലെ പ്രശ്‌നങ്ങളില്‍ ചെയര്‍മാന്റെയും ജീവനക്കാരുടേയും ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുകയാണെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (28 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (41 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (46 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (54 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends