സ്വപ്ന സുരേഷിന് ജോലി നല്‍കിയ ഏജന്‍സി ഭൂലോക ഉഡായിപ്പാണെന്ന് സര്‍ക്കാര്‍... ആദിവാസികള്‍ക്ക് വീട് നല്‍കാനാണെന്ന വ്യാജേന അവരെ പറഞ്ഞു പറ്റിക്കുന്ന സംഘടനക്കെതിരെ പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

സ്വപ്ന സുരേഷിന് ജോലി നല്‍കിയ ഏജന്‍സി ഭൂലോക ഉഡായിപ്പാണെന്ന് സര്‍ക്കാര്‍. ആദിവാസികള്‍ക്ക് വീട് നല്‍കാനാണെന്ന വ്യാജേന അവരെ പറഞ്ഞു പറ്റിക്കുന്ന സംഘടനക്കെതിരെ പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ അന്വേഷണത്തിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു.
ഏജന്‍സിക്കെതിരായ ആദ്യത്തെ പണിയാണിത്. സ്വപനക്ക് ജോലി നല്‍കിയപ്പോള്‍ തന്നെ ഇത്തരമൊരു പ്രതികരണമുണ്ടാകുമെന്ന് കേരളം മനസിലാക്കിയിരുന്നു. സ്വപ്നക്ക് ജോലി നല്‍കുമ്പോള്‍ ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വരുമെന്ന് ഏജന്‍സിയും മനസിലാക്കിയിരുന്നു.
എച്ച്ആര്‍ഡിഎസിനെതിരെ പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനാണ് കേസെടുത്തത്.സംഘടനക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് നടപടി. സംഘടന കോടിക്കണക്കിന് രൂപയുടെ ഗ്രാന്റ് കരസ്ഥമാക്കിയ ശേഷം ആദിവാസികളെ വഞ്ചിക്കുന്നു എന്നാണ് പരാതി. കേന്ദ്ര സര്‍ക്കാരിന് പുറമേ മറ്റ് ഏജന്‍സികളില്‍ നിന്നും സംഘടന സഹായം കൈപ്പറ്റുന്നതായി പറയുന്ന കേസില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ നീക്കമുണ്ടെന്നും ആരോപണമുണ്ട്.
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കു നല്‍കിയ വീടുകള്‍ വാസയോഗ്യമല്ലെന്ന പരാതിയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ആദിവാസിഭൂമി പാട്ടത്തിനെടുത്തു നിര്‍മാണം നടത്താനുള്ള നീക്കവും പരിശോധിക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കു പുറമേയാണ് വിജിലന്‍സും അന്വേഷിക്കുന്നത്..
സ്വപ്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിമര്‍ശിച്ചതോടെയാണ് പുതിയ കേസുകള്‍ ആവിര്‍ഭവിച്ചത്. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന് വിശ്വസ്തനാണ്. ശിവശങ്കറെ വിമര്‍ശിക്കുമ്പോള്‍ സര്‍ക്കാരിന് നോവുന്നത് സ്വാഭാവികമാണ്.ശിവശങ്കറിനെ വിമര്‍ശിക്കുന്ന സ്വപ്നയെ കയറൂരി വിട്ടാല്‍ സര്‍ക്കാരിന്റെ തലയില്‍ കയറുമെന്ന സംശയവും സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ സ്വ പ്നയുടെ വായ മൂടികെട്ടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ഭിന്നത രൂക്ഷമായതും ഇതേ സമയത്താണ്. നിയമനം റദ്ദാക്കിയെന്ന് എച്ച്ആര്‍ഡിഎസ് മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ അറിയിച്ചു. റദ്ദാക്കിയിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ ബിജു കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയി മാത്യുവും പറഞ്ഞു. ആറ് മാസം മുന്‍പു സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു സംഘടനയില്‍ നിന്ന് പുറത്താക്കിയ എസ്. കൃഷ്ണകുമാറിന് സ്വപ്നയുടെ നിയമനത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും എച്ച്ആര്‍ഡിഎസ് നേതൃത്വം വ്യക്തമാക്കി.
കഴിഞ്‌സ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായ എച്ച്ആര്‍ഡിഎസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സ്വപ്നയ്ക്കു നിയമവിരുദ്ധമായാണ് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ജോലി നല്‍കിയതെന്നും നിയമനം അസാധുവാണെന്നുമുള്ള എസ്. കൃഷ്ണകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. കൃഷ്ണകുമാറിനെ തള്ളിയ നേതൃത്വം സ്വപ്ന ജോലിയില്‍ തുടരുമെന്നും വ്യക്തമാക്കി.
കൃഷ്ണകുമാറിന്റേതു വൃദ്ധമനസിന്റെ ജല്പനമെന്നും ഒന്നര കോടിയുടെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അദ്ദേഹത്തെ ആറുമാസം മുന്‍പ് സംഘടന പുറത്താക്കിയെന്നും പ്രൊജക്റ്റ് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു. എച്ച്ആര്‍ഡിഎസിലെ തന്റെ നിയമനം റദ്ദാക്കിയതായി അറിയില്ലെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു.
ഏതായാലും ആവശ്യമില്ലാത്ത ഒരു പുലിവാലാണ് പിടിച്ചത് എന്ന ചിന്ത ഏജന്‍സിയിലെ ഒരു വിഭാഗത്തിനുണ്ട്. ഇതു വഴി ഏജന്‍സിയുടെ ഭാവി തന്നെ അവതാളത്തിലായിരിക്കുകയാണ്.കാരണം ആദിവാസികളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളുടെയെല്ലാം പ്രധാന ലക്ഷ്യം കൈയിട്ടുവാരുക എന്നതാണ്.
"
https://www.facebook.com/Malayalivartha

























