കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് തൂങ്ങിയിട്ടും ആരുമറിഞ്ഞില്ല. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിളിച്ച് പറഞ്ഞു വീട്ടുകാരെ വിളിച്ച് കൂട്ടി; ദാമ്പത്യ ജീവിതം കൊണ്ടുപോയത് വെറും പത്ത് ദിവസം മാത്രം... വിവാഹദിവസവും രാവിലെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തേജാ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്നും സൂത്രത്തില്‍ വാങ്ങി വിവാഹ രജിസ്‌ട്രേഷന് വേണ്ടി ഹാജരാക്കി.. കോഴിക്കോട് ബാലുശ്ശേരിയിലെ നവവധുവിന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നവവധുവിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാ ലക്ഷ്മി(18)യെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവര്‍ അറിയുന്നത്.
കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയ നിലയില്‍ കാണപ്പെട്ടിട്ടുണ്ടെന്ന് പോലീസും പറഞ്ഞു. ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തത്. 9ന് രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്നും സൂത്രത്തില്‍ വാങ്ങിയാണ് വിവാഹ രജിസ്‌ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധര്‍, താമശ്ശേരി ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാ ലക്ഷ്മി.
https://www.facebook.com/Malayalivartha

























