സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നത്; അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്; കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ താൻ മാനിക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒരു പ്രശ്നം പരിഹരിച്ചപ്പോൾ അടുത്ത പ്രശ്നത്തിലേക്ക് നീങ്ങുകയാണ് സർക്കാരും ഗവർണറും. ഗവർണ്ണർക്കെതിരെ ശക്തമായ കരു നീക്കങ്ങൾ നടക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് . സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?എന്ന നിർണ്ണായക ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവർണർ പറഞ്ഞു. 'എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ താൻ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്കെന്റെ കാഴ്ചപ്പാടുണ്ട്. എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ ജനാധിപത്യം എങ്ങിനെയാണ് മുന്നോട്ട് പോവുക? സിപിഎമ്മിന് അവരുടെ കാഴ്ചപ്പാടുണ്ടാകും. എനിക്ക് എന്റെ കാഴ്ചപ്പാടുണ്ട്.
സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പെൻഷനിലേക്ക് തങ്ങളുടെ വിഹിതം അടയ്ക്കാൻ ആവശ്യപ്പെടുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . സർവകലാശാലകളിലെ ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പെൻഷൻ കിട്ടും.
രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരാവുമെന്നും ഗവർണ്ണർ ആരോപിച്ചു. അവർക്ക് പെൻഷനായി സർക്കാരിൽ നിന്ന് പണം കിട്ടും . പൊളിറ്റിക്കൽ പാർട്ടി കേഡറിന് സർക്കാർ പണം നൽകേണ്ട യാതൊരു കാര്യവുമില്ലെന്നും - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
'പക്ഷെ ഞാൻ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്നും സർക്കാർ എന്റെ സർക്കാരാണ്, താനവരെ ശത്രുവായി കാണുന്നില്ലെന്നും ഗവർണ്ണർ പറഞ്ഞു . കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു .'
'പ്രതിപക്ഷ നേതാവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നൽകുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോൾ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കിൽ അദ്ദേഹത്തിനും ഉയർന്ന ബഹുമാനം തിരികെ ലഭിക്കും എന്നാണ് താൻ ഉദേശിച്ചത് .
അവരെ ബഹുമാനിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്കും സാധിക്കില്ല. നിങ്ങളേക്കാൾ മുതിർന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്' - എന്നും ഗവർണർ വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും തന്റെതായ നിലപാട് ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























