മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം; ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് കെ സുരേന്ദ്രൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെയാണ് കെ.സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വർഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്കും പ്രചോദനമാവുന്നത്. ഭരണഘടനാ പദവിയായ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സർക്കാർ വെല്ലുവിളിക്കുന്നത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചി രിക്കുകയാണ്. പെന്‍ഷന്‍ വിഷയത്തില്‍ സി പി എം കോണ്‍ഗ്രസ് സഖ്യമാണ് സംസ്ഥാനത്ത് രൂപെപ്പെട്ടിരിക്കുന്നത്.ഗവര്‍ണര്‍ക്ക് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് വി ഡി സതീശനും കെ.സുധാകരനും . താന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കാന്‍ ഗവര്‍ണര്‍ ഉപദേശിച്ചതാണ് സതീശനെ ചൊടിപ്പിച്ചത്. പിണറായിക്ക് വഴങ്ങിയാലും ആരിഫ് മുഹമ്മദ് ഖാന് വഴങ്ങരുതെന്നാണ് തീരുമാനം.
ഗവര്‍ണറെ പുറത്താക്കണമെന്ന് കേന്ദ്രത്തോടാണ് കേരളം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ സംസ്ഥാന നിയമ സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറുകയായിരുന്നു. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം നല്‍കണം. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിര്‍ദേശിക്കുന്നുണ്ട്.
നിലവില്‍ ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോടാണ് മറുപടി പറയാന്‍ ഉത്തരവാദിത്തമുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വിഴ്ചകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഗവര്‍ണറെ പുറത്താക്കാന്‍ അനുമതി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന നിര്‍ദ്ദേശവും കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സംസ്ഥാനവുമായി കൂടിയാലോചന നടത്തി അനുമതി വാങ്ങണം. ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആളിന്റെ രാഷ്ട്രീയം നിയമനത്തിന് തടസ്സമാകരുതെന്നും കേരളം കേന്ദ്രത്തിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























