നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ഇനിയും തുടരുമോ? അതോ ഇവിടെ വച്ച് നിർത്തുമോ? രണ്ടിലൊന്ന് ഇന്നറിയാം; ഇരക്കും പ്രതിക്കും നിർണായകമായ ദിവസം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ഇനിയും തുടരുമോ അതോ ഇവിടെ വച്ച് നിർത്തുമോ? രണ്ടിലൊന്ന് ഇന്നറിയാം. ഇന്ന് ഇരക്കും പ്രതിക്കും നിർണായകമായ ദിവസം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്.നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം .
മാത്രമല്ല തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല എന്നാ കാര്യവും ദിലീപ് ചൂണ്ടിക്കാണിക്കുന്നു. വധഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും ദിലീപ് ഹർജിയിലൂടെ ഉന്നയിച്ചിട്ടുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ തന്നെ മുൻകൂർ ജാമ്യം നൽകിയിരുന്നു .
ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നേരെത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.ഹർജിയെ എതിർത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചേക്കാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യവും ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ദിലീപിന്റെ വാദം ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് . കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട് .''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോഴാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക് പോയത് . ''ബാലചന്ദ്രകുമാറും നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസും ചേർന്ന് കെട്ടിച്ചമച്ചതാണ് വധഗൂഡാലോചനക്കേസ്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരാതി ഉണ്ടാക്കിയതും കേസ് എടുത്തതും.
ഡിജിപി ബി.സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് തനിക്കെതിരായ ഗൂഡാലോചന'' എന്നിവയാണ് ദിലീപ് പറയുന്നത് . ബാലചന്ദ്രകുമാറും എഡിജിപി ശ്രീജിത്തും തമ്മിൽ നേരത്തെ തന്നെ അടുപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ഹർജിക്കൊപ്പംദിലീപ് സമർപ്പിച്ചിട്ടുണ്ട് .
2019 ൽ എഡിജിപി എസ് ശ്രീജിത്തിന്‍റെ ബന്ധുവിന് സിനിമയിൽ പാട്ട് പാടാൻ അവസരം തേടി ബാല ചന്ദ്രകുമാർ ദിലീപിന്‍റെ സുഹൃത്തിന് അയച്ച വാട്സ് ആപ് ചാറ്റുകളാണ് ഹാജരാക്കിയത്. ഈ ഉദ്യോഗസ്ഥനാണ് തനിക്കെതിരായ പരാതി നടി കേസിലെ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നതെന്നും ദിലീപ് വാദിക്കുന്നു.
തനിക്കെതിരെ ക്രൈംബ്രാഞ്ച് നേരിട്ട് കേസ് റജിസ്റ്റർ ചെയ്തത് നിയമ ലംഘനമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരാതിക്കാരായ കേസ് അവർ തന്നെ അന്വേഷിക്കുന്നതിലും ദുരൂഹതയുണ്ട്. പക്ഷപാതപരവും സത്യസന്ധമല്ലാത്തതുമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. അതിനാൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കാൻ തടസമുണ്ടെങ്കിൽ അന്വേഷണം കേരള പൊലീസിന് പുറത്തുള്ള ഏജൻസിക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha

























