കോടതി പറയണം; കോടതിയാണ് പറയേണ്ടത്; കോടതിക്ക് വലുതായൊന്നും തെറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

നടിയെ ആക്രമിച്ച കേസില്‍ അഞ്ചു വർഷത്തോളം കഴിഞ്ഞശേഷമാണ് പ്രമുഖ താരങ്ങൾ വരെ ഒരു നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത് . നടിക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ മനോഭാവത്തിലാണ്. പക്ഷേ ദിലീപ് ആണ് പ്രതി എന്ന കാര്യം വരുമ്പോൾ എല്ലാവരും പല അഭിപ്രായമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം ഈ കേസിൽ വ്യത്യസ്തമായ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ സുരേഷ് ഗോപി എംപി പറഞ്ഞത് ഇങ്ങനെയാണ് : 'കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല.' എന്നായിരുന്നു ബിജെപി എംപി പ്രതികരിച്ചത്. രണ്ട് സഹപ്രവര്‍ത്തകര്‍ വാദി-പ്രതി ഭാഗത്തു നില്‍ക്കുന്ന കേസില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിമുഖത കാണിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരത്തിൽ ഒരു സാഹചര്യത്തിലാണ് കോടതി പറയട്ടെ എന്ന് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.
ഇതിനു മുന്നേ നടി ആക്രമിക്കപ്പെട്ട കേസിൽ അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമായിരുന്നു.. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ വരുന്നത് ഊഹാപോഹം മാത്രമാണ്. അന്വേഷണത്തെ വഴി തെറ്റിക്കുന്ന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തരുത് എന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിലെ പല വിവാദ സംഭവങ്ങളിലും സുരേഷ് ഗോപി തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.
സ്ത്രീധന പീഡനം മൂലമുണ്ടായ മരണം, നാര്‍ക്കോട്ടിക് ജിഹാദ് വിവാദം, ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം, സല്യൂട്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലെല്ലാം താരം പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാനും സുരേഷ് ഗോപി ശ്രമിച്ചിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ നൽകും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.
അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണം നടത്തുന്നതെന്നും ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും നടൻ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സൂരജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. നടന്റെ സഹോദരൻ ആനൂപിനെ അന്വേഷണ സംഘം അടുത്ത ദിവസം ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha

























