വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം.... അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി....

അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദില്‍നിന്ന് എത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റഷീദ (33)യാണ് പിടിയിലായത്. 932 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.
ചെയിന്‍, വള എന്നീ ആഭരണങ്ങളായി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 47 ലക്ഷം രൂപ വില വരും. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ വിശദമായി ചോദ്യംചെയ്തു വരുന്നു.
"
https://www.facebook.com/Malayalivartha

























