മൃഗീയമായി ആണ് സഖാവിനെ വെട്ടി കൊലപ്പെടുത്തിയത്; ഇടത്തെ കാൽ വെട്ടിയെടുത്തു; സംഘ പരിവാർ ഓച്ചാനി മാധ്യമങ്ങൾക്ക് ഇത് ചർച്ചയാകില്ല; കേരളത്തെ യു പി ആക്കാൻ പ്രയത്നിക്കുകയാണ് ഇവിടത്തെ ആർ എസ് എസ് കാർ; പൊട്ടിത്തെറിച്ച് ബിനീഷ് കോടിയേരി

കോടിയേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. അദ്ദേഹം വാക്കുകൾ ഇങ്ങനെ; കോടിയേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ മത്സ്യ തൊഴിലാളിയായിരുന്ന സഖാവ് ഹരിദാസിനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടികൊന്നൂ.. മൃഗീയമായി ആണ് സഖാവിനെ വെട്ടി കൊലപ്പെടുത്തിയത് , ഇടത്തെ കാൽ വെട്ടിയെടുത്തു ..
സംഘ പരിവാർ ഓച്ചാനി മാധ്യമങ്ങൾക് ഇത് ചർച്ചയാകില്ല .കേരളത്തെ യു പി ആക്കാൻ പ്രയത്നിക്കുകയാണ് ഇവിടത്തെ ആർ എസ് എസ് കാർ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. അതേസമയം തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5 ന് സംസ്‌കരിക്കും.
3 ന് സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് പുന്നോലിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 ന് പുന്നോലിലെ വീട്ടുവളപ്പില്‍ നടക്കും.പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ ഹരിദാസിനെ ബൈക്കുകളില്‍ എത്തിയ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്‌പേര്‍ പിടിയിലായിരുന്നു. പ്രകോപന പ്രസംഗം നടത്തിയ കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ . കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരില്‍ നിന്നും സംഭവത്തിന്റെ ദൃക്സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha

























