ബംഗാളിയാണോന്ന് സംശയം... കൊച്ചിയില്‍ രണ്ടര വയസുകാരിക്ക് ക്രൂര മര്‍ദനമേറ്റതില്‍ അടിമുടി ദുരൂഹത; ബാധ ഒഴിപ്പിക്കാന്‍ മര്‍ദിച്ചെന്നു സംശയം; കൂടെ താമസിച്ച ആളിനെ കാണാനില്ല; രക്ഷപ്പെട്ടത് കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുമായി

കൊച്ചി കാക്കനാട് രണ്ടര വയസുകാരി ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ അടിമുടി ദുരൂഹത തുടരുന്നു. ബാധ ഒഴിപ്പിക്കാന്‍ മര്‍ദിച്ചെന്നാണ് സംശയം. ഒപ്പം താമസിച്ച ആന്റണി ടിജിന്‍ എന്നയാളെ കാണാനില്ല. കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ അദ്ദേഹെ രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയുടെ സഹോദരിയും ഇയാള്‍ക്കൊപ്പമുണ്ട്. കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവല്ല ആന്റണിയെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം മുന്‍പാണ് ആന്റണി ടിജിന്‍ കാക്കനാട് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നെന്നും ഇപ്പോള്‍ രാജിവച്ചെന്നും പറഞ്ഞാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്.
ഭാര്യയും മകനും ഭാര്യാസഹോദരിയും അമ്മയും ഒപ്പമുണ്ടെന്നായിരുന്നു ഫ്‌ളാറ്റ് ഉടമയോട് ആന്റണി പറഞ്ഞിരുന്നത്. അയല്‍വാസികളുമായി കുടുംബത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സ്ത്രീകളാരും പുറത്തിറങ്ങാറില്ല. സഹോദരിയുടെ മകന്‍ മാത്രം മറ്റു കുട്ടികളുടെ കൂടെ കളിക്കാനെത്തും. അമേരിക്കയില്‍ നിന്നാണ് കാക്കനാട് വന്നതെന്നായിരുന്നു ഈ കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നത്.
ഞായറാഴ്ച വൈകിട്ടാണ് രണ്ടരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയാസ്പദമായ കാര്യങ്ങളാണ് അന്ന് നടന്നത്. രാത്രി എട്ടരയോടെ രണ്ടരവയസുകാരിയേയും കൊണ്ട് അമ്മയും അമ്മൂമ്മയും ഫ്‌ലാറ്റില്‍ നിന്ന് പോകുന്നു. കാറുമായി ആന്റണിയും സഹോദരിയുടെ മകനും കാത്തുനില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഫ്‌ലാറ്റില്‍ തിരിച്ചെത്തിയ ആന്റണിയും മകനും പുലര്‍ച്ചെ രണ്ടരവയസുകാരിയുടെ അമ്മയുടെ സഹോദരിയേയും കൂട്ടി ബാഗുമായി പുറത്തേക്ക് പോകുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും കുറേ നാളുകളായി ഭര്‍ത്താക്കന്മാരുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ബംഗാളിയാണ് ആന്റണിയെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ക്രൂര മര്‍ദനമേറ്റ നിലയില്‍ രണ്ടര വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങോടുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി അമ്മയും മുത്തശിയും ചേര്‍ന്നാണ് അബോധാവസ്ഥയിലായ ബാലികയെ ആദ്യം പഴങ്ങനാട് ആശുപത്രിയിലെത്തിച്ചത്.
സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനു വിവരം നല്‍കി. ബാലികയുടെ നില ഗുരുതരമായതിനാല്‍ രാത്രി തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യില്‍ 2 ഒടിവുണ്ട്. തല മുതല്‍ കാല്‍പാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവുകളുടെ പാടുണ്ട്. മുതുകില്‍ പൊള്ളലേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലുള്ള ബാലികയുടെ 72 മണിക്കൂര്‍ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി ബാലികയുടെ അമ്മ ഉള്‍പ്പെടെയുളള ബന്ധുക്കളുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നു അമ്മ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. സഹോദരിയും അമ്മയും സഹോദരിയുടെ ഭര്‍ത്താവെന്നു പറയുന്ന യുവാവും ഇവര്‍ക്കൊപ്പം വാടക വീട്ടില്‍ താമസിക്കുന്നുണ്ട്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
ശരീരത്തിലാകെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കല്‍' നടപടിക്കു വിധേയമായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നു. ദുര്‍മന്ത്രവാദികള്‍ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പരുക്കേല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha

























