കടുത്ത നടപടികൾ സ്വീകരിക്കണം..! കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവം, എസ്ഡി പി.ഐക്കും.....പോപ്പുലർ ഫ്രണ്ടിനുമെതിരെ സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ, കേരളത്തെ ഞെട്ടിച്ച് ഇന്റലിജൻസ് റിപ്പോർട്ട്, മുഖം തിരിച്ച് സംസ്ഥാന സർക്കാർ....!

അത്യന്തം ഗൗരകരമായി കാണേണ്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ ഒരു നടപടിയും എടുക്കാതെ അവഗണിച്ച് തള്ളുകയാണ് സംസ്ഥാന സർക്കാർ. നേരത്തെ കേരളം അടക്കം കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍,രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും വളരെ സജീവമായ ഐ.എസ് സാന്നിദ്ധ്യം ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ എസ്ഡി പിഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന രഹസ്യാനേഷണ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകി. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ / പോപ്പുലര്‍ ഫ്രണ്ട് തീവ്രസംഘടനകള്‍ ശ്രമിക്കുന്നു.അതിനാൽ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സംസ്ഥാന ഇന്റലിജന്‍സ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് .എന്നാൽ ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്നുള്ള കാര്യത്തിൽ ഒരു വിശദീകരണവും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ട സർക്കാർ ഇതിനെതിരെ മുഖം തിരിക്കുകയാണ് ചെയ്യുന്നത്.
അഹമ്മദാബാദ് സ്ഫോടനത്തില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു . ദേശ വിരുദ്ധ മുദ്രാവാക്യങ്ങളും, കോടതി വിരുദ്ധ മുദ്രാവാക്യങ്ങളും ഇത്തരം പ്രകടനങ്ങളില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
38 ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കെതിരെ കേരളത്തിലും വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വധശിക്ഷ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്. പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ഉയർത്തിയിരുന്നു. ഒരേ തരത്തിലുള്ള പോസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നത്. ഇതിനെതിരെ പോലീസ് കേസെടുക്കണമെന്ന ആവശ്യവും പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നു.
കോടതി വിധിക്കെതിരെ കണ്ണൂർ ജില്ലയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർഫ്രണ്ടുകാരുടെ കൈവശം ആയുധങ്ങൾ ഉണ്ടായതായും സ്ഥിരീകരണമുണ്ട്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ചാലാട് സ്വദേശി ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പോലീസ് ആയുധം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും തമ്പടിച്ച പ്രവർത്തകരോട് പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ പോപ്പുലർ ഫ്രണ്ടുകാർ പോലീസുകാരോടും തട്ടിക്കയറിയെന്നാണ് റിപ്പോർട്ടുകൾ.ഈ സമയത്താണ് പോപ്പുലർ ഫ്രണ്ടുകാരുടെ കൈവശം ആയുധം ഒളിപ്പിച്ചുവെച്ചതായി പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. 22 സെന്റിമീറ്റർ നീളമുള്ള കഠാരയാണ് ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരി വ്യക്തമാക്കിയിരുന്നു.
കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആയുധ പരിശീലനങ്ങളെക്കുറിച്ചും ഇന്റലിജൻസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്രയും ഗൗരവമറിയ ഒരു വിഷയത്തിൽ മൂന്നാം തവണ സംസ്ഥാന ഇന്റലിജന്‍സ് സംസ്ഥാനസർക്കാരിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത്,കൂടാതെ വ്യാജ ഐഡികള്‍ ഉണ്ടാക്കി മറ്റു മതങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ഹവാല ഇടപാടിനും സ്വര്‍ണ്ണക്കള്ളക്കടത്തിനും, തീവ്രവാദ ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തങ്ങളെക്കുറിച്ച് നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്നും, കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാൽ ഇതുവരെ റിപ്പോർട്ടിന്മേൽ ഒരു തരത്തിലുള്ള അന്വേഷണമോ?..നടപടിയോ സർക്കാർ സ്വീകരിച്ചിട്ടില്ല എന്നത് സർക്കാരിന്റെ കടുത്ത അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha

























