കത്തിക്കയറിയപ്പോള്‍... ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഗണേഷ് കുമാറിന് പുതിയ പാര; അലവലാതി പരാമര്‍ശം ജനപ്രതിനിധിക്ക് ചേരാത്തതെന്ന് പ്രതിഷേധിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍; പ്രതിഷേധം ഉയരുന്നു

കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പല ഇടപെടലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടെ ശക്തമായ പ്രതിഷേധമുണ്ടായത് ആയുര്‍വേദ ഡോക്ടര്‍മാരില്‍ നിന്നാണ്. ഇത് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരായിരുന്നെങ്കില്‍ കാണാമായിരുന്നു. അവസാനമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ രംഗത്തെത്തി. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാര്‍ വീണ്ടും ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്.
സംഘടനാചുമതലയുളള ഡോക്ടര്‍മാരുടെ പേരുകള്‍ പറഞ്ഞ് ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. സ്റ്റാഫിന്റെ പാറ്റേണ്‍ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയില്‍ പറഞ്ഞത്. തലവൂര്‍ ആയുര്‍വേദ ആശുപത്രിക്കു വേണ്ടിയല്ല അയാള്‍ സംസാരിക്കുന്നത്. അയാള്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ ശരിയാക്കിയാല്‍ മതി. 40 കിടക്കയുള്ള ആശുപത്രിയില്‍ രണ്ടു പേരെ ഉള്ളൂവെന്നാണ് പറഞ്ഞത്. രണ്ടു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പോയതാണ്. പേ വാര്‍ഡിനായി ഒരു സ്വീപ്പറെതന്നെ ഇവിടെ കൊടുത്തിട്ടുണ്ട്.
ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച്ച്എംസിയില്‍ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച് നാലു പേരെവച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച്ച്എംസിയില്‍നിന്ന് ഇവര്‍ക്ക് ആളെ എടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണ്? ബാത്ത്‌റൂമില്‍ ടൈല്‍ ഇളകിയെന്നാണ് അയാള്‍ പിന്നെ പറയുന്നത്. ഇവിടെ ബാത്ത്‌റൂമില്‍ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകള്‍ഭാഗം പൊട്ടിയിട്ടുണ്ട്. അതു ഡോക്ടര്‍ കാണാത്തതുകൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷമാണ് പ്രകടിപ്പിച്ചത്.
അല്ലാതെ ഇവിടെ ടൈല്‍സ് ഒന്നും പൊട്ടിയിട്ടില്ല. സിനിമാനടനായ എന്റെ വീട്ടില്‍ ഇട്ടിരിക്കുന്നതിലും നല്ല ടൈല്‍സാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാന്‍ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവര്‍ക്കും അറിയാം. അതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ അവര്‍ക്ക് പരാതിയും ഇല്ല എന്നും ഗണേഷ് പറഞ്ഞു.
സംഘടനാചുമതലയുള്ള ഡോക്ടര്‍മാരുടെ പേരുകള്‍ പറഞ്ഞ്, ചില അലവലാതി ഡോക്ടര്‍മാര്‍ തനിക്കെതിരെ പറയുന്നത് കേട്ടെന്നായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ഗണേഷ് കുമാറിന്റെ പരാമര്‍ശം. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന. 'അലവലാതി പരാമര്‍ശം' ജനപ്രതിനിധിക്കു ചേരാത്തതെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പ് ഇതേ ആശുപത്രി എംഎല്‍എ സന്ദര്‍ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശുചിത്വം വേണ്ടെന്നാണ് അവരുടെ പെരുമാറ്റത്തില്‍ നിന്നു തനിക്കു മനസ്സിലാകുന്നതെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാക്കളെക്കുറിച്ചു മന്ത്രിയോടു പറയും. പുറത്തു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുമ്പോഴാണു തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ശുചിത്വ വിവാദ വിഷയത്തെ പരാമര്‍ശിച്ച് എംഎല്‍എ ഇങ്ങനെ പറഞ്ഞത്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 1.50 കോടി രൂപ വിനിയോഗിച്ചാണു കെട്ടിടം നിര്‍മിച്ചത്. ഡോക്ടര്‍മാരാണു ശുചിത്വത്തെക്കുറിച്ചു സമൂഹത്തെ പഠിപ്പിക്കേണ്ടത്. അവര്‍ തന്നെ എതിരു നില്‍ക്കുന്നതായും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അലവലാതി പരാമര്‍ശം നടത്തിയത്.
"
https://www.facebook.com/Malayalivartha























