ഇത്രയും പ്രതീക്ഷിച്ചില്ല... യൂണിഫോമില്‍ ഗുണ്ടാസംഘത്തോടൊപ്പം മദ്യപാനം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍; പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനാണ് പെട്ടുപോയത്; അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലുള്ള മദ്യസത്കാരം പണിയായി

പോലീസിനാകെ നാണക്കേടായി തിരുവനന്തപുരം പോത്തന്‍കോട്ടെ സംഭവം. യൂണിഫോമില്‍ കൊലപാതകകേസ് പ്രതികളുടെ മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ജിഹാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് ഓഫിസര്‍ ജിഹാന്‍ യൂണിഫോമിലിരുന്ന് മദ്യസേവ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. കൂടെയിരിക്കുന്നതു കൊലക്കേസ് പ്രതികളാണെന്ന് തിരിച്ചറിഞ്ഞു.
അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.
യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
ജിഹാന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശനല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.
ഫെബ്രുവരിയില്‍ ഗുണ്ടാ നേതാവ് മെന്റല്‍ ദീപുവിനെ തലയ്ക്കടിച്ചു കൊന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസല്‍ക്കാരം എന്ന് തിരിച്ചറിഞ്ഞു. ദീപു കൊല്ലപ്പെടുന്നതിനു മൂന്നുദിവസം മുന്‍പായിരുന്നു പാര്‍ട്ടി നടന്നത്. മദ്യ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ പുറത്തായതോടെയാണ് അന്വേഷണമാരംഭിച്ചത്.
വകുപ്പുതല അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതരമായ വീഴ്ച കണ്ടെത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ലോക്ക് ഡൗണ്‍ സമയത്ത് അനധികൃത വിദേശ മദ്യം തമിഴ്‌നാട്ടില്‍ നിന്നു കടത്തിയതിന് ഒത്താശ ചെയ്തതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. പോത്തന്‍കോട് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണല്‍ ഗുണ്ടാ സംഘങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പോലീസുകാരുടെ ഗുണ്ടാ ബന്ധം നേരത്തേയും ചര്‍ച്ചയാകുന്നതാണ്. അതിനാല്‍ തന്നെ കര്‍ശന നടപടിയാണ് സ്വീകരിച്ചത്.
ആത്മാര്‍ത്ഥമായി സേവനമനുഷ്ഠിക്കുന്ന പോലീസുകാരാണ് അധികവും. കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച ഡോക്ടര്‍ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്ഥന്റെ ചികിത്സാചെലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്ടര്‍ ഫീസ് വേണ്ടെന്നുവെച്ച കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ഡോക്ടര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം കല്ലമ്പലത്ത് ക്രിമിനല്‍ കേസ് പ്രതി കുത്തിപരിക്കേല്‍പ്പിച്ച പോലീസുകാരനെയാണ് ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയയും വേണ്ടിവന്നിരുന്നു. എന്നാല്‍ ചികിത്സാ ചെലവുകളില്‍നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് നാടിന്റെ സുരക്ഷയുടെ ഭാഗമായി കൃത്യനിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ടെന്ന് ഡോ. മദന്‍മോഹന്‍ അറിയിച്ചതെന്നും കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























