മദ്യലഹരിയില്‍ സൈക്കിളോടിക്കവേ റോഡിലേക്ക് വീണ യുവാവിന്റെ അരയിലിരുന്ന മദ്യക്കുപ്പി വയറില്‍ തുളച്ചു കയറി, രക്തം വാര്‍ന്ന് കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മദ്യലഹരിയില്‍ സൈക്കിളോടിക്കവേ വീണ യുവാവ് അരയില്‍വെച്ചിരുന്ന മദ്യക്കുപ്പി വയറില്‍ കുത്തിക്കയറി മരിച്ചു. കടലൂര്‍ ജില്ലയിലെ സാന്റോര്‍പാളയത്ത് സി. വെങ്കടേശനാണ് (28) മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്.
ദിവസവേതന തൊഴിലാളിയാണ്. മദ്യലഹരിയിലായിരുന്ന വെങ്കടേശന്‍ സൈക്കിളില്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ സൈക്കിളില്‍നിന്നു റോഡിലേക്ക് വീണു. അപ്പോഴാണ് അരയില്‍ സൂക്ഷിച്ചിരുന്ന ചില്ലുകൊണ്ടുള്ള മദ്യക്കുപ്പി പൊട്ടി വയറ്റില്‍ കുത്തിക്കയറിയത്.
രക്തംവാര്‍ന്ന് വഴിയില്‍ക്കിടന്ന ഇയാളെ നാട്ടുകാര്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കടലൂര്‍ മുതുനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
"
https://www.facebook.com/Malayalivartha























