നടിയെ ആക്രമിച്ചതിന് പിന്നില്‍ എത്രവലിയ ഉന്നതനായാലും പിടിക്കപ്പെടണമെന്ന് പിടി തോമസിന് നിര്‍ബന്ധമുണ്ടായിരുന്നു... എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം; കേസിലെ സാക്ഷി കൂടിയാണ്... കോടതിയില്‍ ഹാജരായി അദ്ദേഹം മൊഴി നല്‍കുകയും ചെയ്തു... 2017 ജുലൈയിൽ പിടി തോമസിന്റെ വാഹനം ആക്രമിക്കപ്പെടുകയും ചെയ്തു.. അന്തരിച്ച പിടി തോമസിനെ കുറിച്ച് മനസ് തുറന്നു നടി

2017 ഫെബ്രുവരിയിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്ന് നടിക്കൊപ്പം ആദ്യം ഉറച്ചുനിന്ന ശബ്ദങ്ങളില്‍ ഒരാളായിരുന്നു പിടി തോമസ് എംഎല്‍എ. ഒരിക്കലും മലയാളികൾ ആരും തന്നെ മറക്കാനിടയില്ല എംഎൽഎയെ. പല കാര്യങ്ങളിലും പിടി തോമസിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അന്തരിച്ച പിടി തോമസിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടി മനസ് തുറന്നു സംസാരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവരെയും അവര്‍ പേരെടുത്ത് സൂചിപ്പിച്ചു. ഭാഗ്യലക്ഷ്മിയെ പോലുള്ളവര്‍ നല്‍കിയ പിന്തുണയും ഏറെ ആശ്വാസകരമായിരുന്നുവെന്ന് നടി പറയുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ എത്രവലിയ ഉന്നതനായാലും പിടിക്കപ്പെടണമെന്ന് പിടി തോമസിന് നിര്‍ബന്ധമുണ്ടായിരുന്നു. കേസിലെ സാക്ഷിയാണ് അദ്ദേഹം. കോടതിയില്‍ ഹാജരായി അദ്ദേഹം മൊഴി നല്‍കുകയുമുണ്ടായി. ഒരു വേളയില്‍ പിടി തോമസിന്റെ വാഹനം ആക്രമിക്കപ്പെട്ട സംഭവവമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്.
നടിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറിയ അക്രമികള്‍ നടിയുടെ ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് സംവിധായകനും നടനുമായ വ്യക്തിയുടെ കൊച്ചിയിലെ വീടിന് അടുത്ത് ഇറക്കിവിടുകയായിരുന്നു. ഇവിടെ വച്ചാണ് പിടി തോമസ് നടിയെ കണ്ടത്. പ്രതികള്‍ പിടിക്കപ്പെടണമെന്നും പോലീസില്‍ പരാതിപ്പെടണമെന്നും നടിയോട് ആവശ്യപ്പെട്ടത് പിടി തോമസ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 42ാം സാക്ഷിയാണ് പിടി തോമസ്. 2020 ആഗസ്റ്റില്‍ അദ്ദേഹം വിചാരണ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അദ്ദേഹത്തെ ക്രോസ് വിസ്താരം നടത്തുകയുമുണ്ടായി. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളായിരുന്നു പിടി തോമസ് എംഎല്‍എ എന്ന് നടി അഭിമുഖത്തില്‍ പറഞ്ഞു. തൃക്കാക്കര എംഎല്‍എ ആയിരുന്നു പിടി തോമസ്. നടി ആക്രമിക്കപ്പെട്ട കേസില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പിടി തോമസിന്റെ വാഹനം ആക്രമിക്കപ്പെടുന്ന സംഭവവമുണ്ടായിരുന്നു. ഇതിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ട് എന്ന് ആരോപണവും ഉയര്‍ന്നു. 2017 ജുലൈയിലാണ് പിടി തോമസിന്റെ വാഹനം ആക്രമിക്കപ്പെട്ടത്.
ഇത് സംബന്ധിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കി. സംവിധായകന്റെ വീട്ടില്‍ വച്ച് നടിയില്‍ നിന്ന് കേട്ട കാര്യങ്ങള്‍ എല്ലാം കോടതിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പിടി തോമസ് തന്റെ വാഹനം ആക്രമിക്കപ്പെട്ട വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന ഒരാള്‍ പിടി തോമസ് ആണ്. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം. നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം എന്നോട് പലതവണ പറഞ്ഞിരുന്നു. സത്യം വിജയിക്കണമെന്ന് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നുവെന്നും നടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. ആക്രമിക്കപ്പെട്ട ശേഷം നടി മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അവര്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുമെന്ന സൂചന അടുത്തിടെ നല്‍കുകയുണ്ടായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലാണ് നടി ആദ്യമായി തനിക്ക് നേരിട്ട അനുഭവം പരസ്യമായി വിശദീകരിച്ചത്.
ഇര എന്നതിനേക്കാള്‍ താനൊരു അതിജീവിതയാണ് എന്ന് നടി പറയുമ്പോള്‍ ആ വാക്കുകളില്‍ ധീരത വ്യക്തമാണ്. കോടതിയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നടിയെ വലിയ രീതിയില്‍ വിഷമിപ്പിച്ചിരുന്നു. നിരവധി അഭിഭാഷകരുടെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളും മറ്റും 15 ദിവസത്തോളം തുടര്‍ന്നു. നടിയുടെ ഈ വെളിപ്പെടുത്തലിന് ശേഷം അവര്‍ക്ക് ജനപിന്തുണ വര്‍ധിക്കുകയാണ് ചെയ്തത്. ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും നടി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























